ആപ്പ്ജില്ല

രണ്ട് ജനനേന്ദ്രിയം, മലദ്വാരമില്ല; അപൂർവ ജനിതക വൈകല്യമായി ബാലൻ; അറുപത് ലക്ഷത്തിൽ ഒരാൾക്ക് മാത്രമെന്ന് രോ​ഗാവസ്ഥ

ജനിച്ചതിന് പിന്നാലെ തന്നെ കുഞ്ഞിനെ ഒരു അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഇതിലൂടെ മലദ്വാരം കൃത്രിമമായി നൽകുകയും ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. കുട്ടിക്ക് തന്റെ രണ്ട് ലിംഗവും ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്

Authored byഗോകുൽ മുരളി | Samayam Malayalam 1 May 2023, 2:32 pm

ഹൈലൈറ്റ്:

  • ജനിച്ചതിന് പിന്നാലെ തന്നെ കുഞ്ഞിനെ ഒരു അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.
  • ഇതിലൂടെ മലദ്വാരം കൃത്രിമമായി നൽകുകയും ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.
  • കുട്ടിക്ക് തന്റെ രണ്ട് ലിംഗവും ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam rare medical phenomenon
പ്രതീകാത്മക ചിത്രം
ലാഹോർ: രണ്ട് ജനനേന്ദ്രിയങ്ങളുമായി ഒരു കുഞ്ഞു പിറന്നതായി റിപ്പോർട്ട്. എന്നാൽ, കുഞ്ഞിന് മലദ്വാരം ഉണ്ടായിരുന്നില്ലെന്നും ഇന്റർനാഷണൽ ജനറൽ ഓഫ് സർജറി കേസ് റിപ്പോർട്ടിൽ പറയുന്നത്. പാകിസ്ഥാനിൽ ജനിച്ച കുട്ടിയാണ് ഇപ്പോൾ ചർച്ചയായി മാറിയിരിക്കുന്നത്.
Also Read : ഐഎസ് തലവനെ കൊലപ്പെടുത്തിയെന്ന് തു‍ർക്കി; വെളിപ്പെടുത്തലുമായി എർദോഗൻ

ഗവേഷകരുടെ വിദഗ്ദ്ധ സംഘം ഈ ശാരീരിക അവസ്ഥയെ ഡിഫാലിയ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. അറുപത് ലക്ഷത്തിൽ ഒരാൾക്ക് മാത്രമായാണ് ഇത്തരത്തിൽ ഒരു രോഗാവസ്ഥ ഉണ്ടായിരിക്കുന്നത് എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.


നിലവിൽ കുട്ടിയുടെ രോഗാവസ്ഥയേക്കുറിച്ച് വിശദമായ പഠനം നടത്തി വരികയാണെന്നാണ് ആരോഗ്യ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. നിലവിലെ വിവരങ്ങൾ അനുസരിച്ച് ഇത് പൂർണ്ണമോ അപൂർണ്ണമോ ആയ ഡിഫാലിയയായി അവതരിപ്പിക്കാൻ കഴിയുമെന്നാണ് പറയുന്നത്. മിക്ക കേസുകളിലും സങ്കീർണ്ണമായ യൂറോളജിക്കൽ, ഗ്യാസ്ട്രോഇന്റസ്റ്റൈനൽ അല്ലെങ്കിൽ അനോറെക്റ്റൽ വൈകല്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

കുട്ടിയുടെ ലിംഗത്തിന് രൂപവിത്യാസങ്ങൾ ഒന്നുമില്ലെന്നും ഒന്ന് മറ്റൊന്നിനേക്കാൾ ഒരു സെന്റിമീറ്റർ വലിപ്പമുള്ളതാണെന്നും ആരോഗ്യവിദഗ്ദ്ധർ പറയുന്നു. അതേസമയം, ഇരുലിംഗങ്ങളും ഉപയോഗപ്രദമാണെന്നും കുഞ്ഞ്, രണ്ട് ലിംഗങ്ങൾ ഉപയോഗിച്ചും മൂത്രമൊഴിച്ചതായും ഡോക്ടർമാർ പറയുന്നു. രണ്ട് ലിംഗങ്ങളും അഗ്രചർമത്തോടെ ഉള്ളതായിരുന്നു, ലിംഗം 1ന് 2.5 സെന്റീമീറ്റർ ലിംഗം 2ന് 1.5 സെന്റിമീറ്ററും ആയിരുന്നു നീളമുണ്ടായിരുന്നത്.

ലോകത്തിന്റെ വിവിധ കോണുകളിലായി ഇതുവരെ 100 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 17ാം നൂറ്റാണ്ടിലാണ് ലോകത്തിൽ ആദ്യമായി ഇത്തരത്തിൽ ഒരു കേസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മലദ്വാരമില്ലാത്ത അവസ്ഥയ്ക്ക് പരിഹാരത്തിന് വേണ്ടി അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയതായും ആരോഗ്യവിദഗ്ദ്ധർ പറയുന്നു. അതേസമയം, കുട്ടിക്ക് ലിംഗങ്ങൾ രണ്ടും നിലനിർത്തിയാണ് ആശുപത്രിയിൽ ഡിസ്ചാർജ് ചെയ്തത് എന്നും റിപ്പോർട്ടുണ്ട്.

Also Read : മൃതദേഹ പീഡനം ചെറുക്കാൻ പൂട്ടിയതല്ല; കല്ലറയുടെ ചിത്രങ്ങൾ പാകിസ്ഥാനിൽ നിന്നല്ല, ഹൈദരാബാദിൽ നിന്ന്

കുഞ്ഞിന്റെ കുടുംബത്തിലെ മറ്റാർക്കും ഇത്തരത്തിൽ ഒരു ശാരീരികാവസ്ഥ ഉണ്ടായിട്ടില്ലെന്നും ബന്ധുക്കൾ പറയുന്നു. പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ കുട്ടികൾക്കുള്ള ആശുപത്രിയിൽ ആണ് കുഞ്ഞിനെ ചികിത്സിച്ചത്.

Read Latest World News and Malayalam News
ഓതറിനെ കുറിച്ച്
ഗോകുൽ മുരളി
​ഗോകുൽ മുരളി, സമയം മലയാളത്തിലെ വാർത്താ വിഭാ​ഗം മാധ്യമപ്രവർത്തകൻ. കൊമേഴ്സിൽ ബിരുദം നേടിയതിന് ശേഷം കോട്ടയം പ്രസ് ക്ലബിലെ സ്കൂൾ ഓഫ് ജേർണലിസം ആന്റ് വിഷ്വൽ കമ്യൂണിക്കേഷൻസിൽ നിന്നും ജേർണലിസത്തിൽ ഡിപ്ലോമ നേടി. എട്ട് വർഷമായി ദൃശ്യ-പത്ര-ഓൺലൈൻ മാധ്യമരം​ഗങ്ങളിലായി ജോലി ചെയ്ത് വരുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്