ആപ്പ്ജില്ല

'മതപരിവർത്തനവും ബലാത്സംഗവും'; ഇരയായി ഹിന്ദുക്കളും ക്രിസ്‌ത്യാനികളും, ന്യൂനപക്ഷങ്ങളെ വേട്ടയാടി പകിസ്ഥാൻ

ഓരോ വർഷവും ആയിരക്കണക്കിന് പെൺകുട്ടികളാണ് പാകിസ്ഥാനിൽ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാകുന്നതെന്നാണ് കണക്കുകൾ. ഹിന്ദു, ക്രിസ്ത്യൻ, സിഖ് വിഭാഗത്തിൽ നിന്നുള്ളവരാണ് പീഡനത്തിന് ഇരയാകുന്നത്

Samayam Malayalam 29 Dec 2020, 4:17 pm
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ നിർബന്ധിതമായി ഇസ്ലാം മതം സ്വീകരിക്കേണ്ടി വരുന്ന പെൺകുട്ടികളുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്. ഒരോ വർഷവും 1,000ത്തിലധികം പെൺകുട്ടികൾക്ക് മതം മാറേണ്ടി വരുന്നതായി 'എപി ന്യൂസ്' റിപ്പോർട്ട് ചെയ്യുന്നു.
Samayam Malayalam പ്രതീകാത്മക ചിത്രം. Photo: TOI
പ്രതീകാത്മക ചിത്രം. Photo: TOI


Also Read: 'ജമാഅത്തെ ഇസ്ലാമി ചര്‍ച്ചയ്ക്ക് പറ്റിയവരല്ല'; സഭാ തര്‍ക്കത്തിൽ പ്രധാനമന്ത്രി ഇടപെട്ടതിൽ തെറ്റല്ലെന്ന് പിണറായി

നിർബന്ധിതം മതപരിവർത്തനത്തിന് ഇരയാകുന്ന പെൺകുട്ടികളിൽ ഭൂരിഭാഗം പേരും പ്രായപൂർത്തിയാകാത്തവരാണ്. പാകിസ്ഥാനിലെ ന്യൂന പക്ഷ വിഭാഗങ്ങളായ ഹിന്ദു, ക്രിസ്ത്യൻ, സിഖ് സമുദായങ്ങളിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളാണ് നിർബന്ധിത മതപരിവർത്തനത്തിന് ഇരയാകുന്നത്. ഭീഷണി, വിവാഹം എന്നിവയ്‌ക്ക് പുറമേ മറ്റ് തരത്തിലുള്ള സമ്മർദ്ദം ചെലുത്തിയോ ആണ് ഇസ്ലാം മതത്തിലേക്ക് ഇവരെ എത്തിക്കുന്നത്.

മതപരിവർത്തനത്തിന് വിധേയമായ പെൺകുട്ടിയെ വിവാഹം ചെയ്യുന്നത് ഇരട്ടിയിലധികം പ്രായമുള്ള ആളുകളാകും. ഇവരിൽ പലരും പ്രായപൂർത്തിയാകാത്ത കുട്ടികളായതിനാൽ നൂറ് കണക്കിന് കേസുകളാണ് പാകിസ്ഥാനിൽ ഓരോ വർഷവും റിപ്പോർട്ട് ചെയ്യുന്നത്. തട്ടിക്കൊണ്ട് പോയി ബലമായി വിവാഹം കഴിക്കുകയും ബലാത്സഗത്തിന് ഇരയാകുകയും ചെയ്യേണ്ടി വന്ന കേസുകൾ നിരവധിയാണ്. പെൺകുട്ടിയുടെ കുടുംബമായും ഗ്രാമമായും അടുത്ത പരിചയമുള്ളവരിൽ പലരുമാകും പ്രതികളെന്നതാണ് ശ്രദ്ധേയം.

Also Read: കൊവിഡ് വാർഡിൽ കൊലപാതകം; കൊവിഡ് രോഗിയെ ഓക്‌സിജന്‍ സിലിണ്ടര്‍ കൊണ്ട് തലയ്ക്കടിച്ചു കൊന്നു

തെക്കൻ സിന്ധ് പ്രവിശ്യയിൽ നിന്നുള്ള ദരിദ്രരായ ഹിന്ദുക്കളാണ് കൂടുതൽ മതപരിവർത്തനത്തിന് ഇരയായവരിൽ കൂടുതലെന്ന് റിപ്പോർട്ടിൽ പറയുന്നു. രണ്ടാം സ്ഥാനത്ത് ക്രിസ്‌ത്യൻ വിഭാഗത്തിൽ നിന്നുള്ളവരാണ്. പ്രദേശത്തെ ഭൂവുടമകൾക്ക് കുടുംബങ്ങൾക്ക് പണവും സൗകര്യവും നൽകി പെൺകുട്ടികളെ മതപരിവർത്തനം ചെയ്‌ത് വിവാഹം ചെയ്യുന്നതും പതിവാണ്. ലോക്കൽ പോലീസ് ഉൾപ്പെടെയുള്ളവരാണ് പ്രതികൾക്ക് സഹായം ചെയ്‌ത് നൽകുന്നതെന്ന് ശിശു സംരക്ഷണ പ്രവർത്തകർ വ്യക്തമാക്കുന്നുണ്ട്.

പാകിസ്ഥാനിലെ 220 ദശലക്ഷം ജനങ്ങളിൽ വെറും 3.6 ശതമാനം ന്യൂനപക്ഷങ്ങളാണ്. നിർബന്ധിത മതപരിവർത്തനം അടക്കമുള്ള ക്രൂരതകൾക്ക് ഇവർ വർഷങ്ങളായി ഇരയാകുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇക്കാര്യം പരസ്യമാക്കുകയോ റിപ്പോർട്ട് ചെയ്യുകയോ ചെയ്യുന്നവരെ മതനിന്ദ ആരോപിച്ച്
ഒറ്റപ്പെടുത്തുന്നത് സാധാരണമാണ്.

Also Read: ന്യൂഇയര്‍ പാര്‍ട്ടിക്ക് പണം നല്‍കിയില്ല, ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് അമ്മൂമ്മയെ കൊന്നു; 19 കാരന്‍ അറസ്റ്റില്‍

നിയമസാധുതകൾ ആയുധമാക്കിയാണ് മതപരിവർത്തനം നടക്കുന്നത്. കൊവിഡ്-19 ലോക്ക് ഡൗൺ കാലത്ത് നൂറ് കണക്കിന് കേസുകളാണ് ഇത്തരത്തിൽ രജിസ്‌റ്റർ ചെയ്‌തത്. തട്ടിക്കൊണ്ട് പോകൽ, ബലാത്സംഗം, ലൈംഗിക പീഡനം, ഉപദ്രവം, ഭീഷണിപ്പെടുത്തൽ, മതപരിവർത്തനം, എന്നീ വകുപ്പുകളിൽ കേസുകൾ രജിസ്‌റ്റർ ചെയ്തപ്പെട്ടാലും പ്രതികൾ രക്ഷപ്പെടും. നിർബന്ധിത മതപരിവർത്തനത്തിനൊപ്പം വിവാഹം ചെയ്യുന്നതിലൂടെ കേസ് നടപടികൾ ദുർബലമാക്കുകയാണ് ചെയ്യുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്