ആപ്പ്ജില്ല

ഐസ് ബക്കറ്റ് ചലഞ്ചിന് തുടക്കമിട്ട പാറ്റ് ക്വിൻ അന്തരിച്ചു; ജീവൻ കവർന്നത് എഎൽഎസ് രോഗം

അമിട്രോഫി ലാറ്ററല്‍ സ്‍ക്ലീറോസിസ് (എഎല്‍എസ്) രോഗബാധിതനായിരുന്നു ക്വിൻ. 2013 മാർച്ചിലാണ് താൻ എഎൽഎസ് രോഗബാധിതനാണെന്ന് ഇദ്ദേഹം തിരിച്ചറിയുന്നത്. 37 വയസായിരുന്നു

Samayam Malayalam 23 Nov 2020, 5:17 pm
ന്യൂയോർക്ക്: ലോകമെമ്പാടും തരംഗമായി മാറിയ ഐസ് ബക്കറ്റ് ചലഞ്ചിന് തുടക്കം കുറിച്ച വ്യക്തികളിലൊരാളായ പാറ്റ് ക്വിൻ അന്തരിച്ചു. 37 വയസിയാരുന്നു. നാഡികളെയും പേശികളെയും തളർത്തുന്ന രോഗമായ മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ് എന്നറിയപ്പെടുന്ന അമിട്രോഫി ലാറ്ററല്‍ സ്‍ക്ലീറോസിസ് (എഎല്‍എസ്) രോഗബാധിതനായിരുന്നു ക്വിൻ.
Samayam Malayalam pat quinn
പാറ്റ് ക്വി. PHOTO: TNN


ന്യൂയോർക്കിലെ യോങ്കേഴ്‌സിൽ താമസിച്ചിരുന്ന ക്വിൻ, 2013 മാർച്ചിലാണ് താൻ എഎൽഎസ് രോഗബാധിതനാണെന്ന് തിരിച്ചറിയുന്നത്. രോഗനിർണയത്തെത്തുടർന്ന് എഎൽഎസിനെതിരായ പോരാട്ടത്തിന് അവബോധവും ഫണ്ടുകളും ശേഖരിക്കുന്നതിനായി "ക്വിൻ ഫോർ ദി വിൻ" എന്ന കൂട്ടായ്മ ഇദ്ദേഹം സ്ഥാപിച്ചിരുന്നു.

Also Read : കൊവിഡ് വന്ന് മരിച്ച ബിഷപ്പിന്‍റെ മൃതദേഹം തുറന്നുവെച്ച് പ്രാര്‍ഥനയും സംസ്‍കാരവും; അടുത്ത പുരോഹിതനെയും കൊവിഡ് കൊണ്ടുപോയി!

എഎൽഎസിനെ ധൈര്യത്തോടെയും പോസിറ്റീവ് എനർജിയോടെയും നേരിട്ട് ചുറ്റുമുള്ളവരെ പ്രചോദിപ്പിച്ച വ്യക്തിയാണ് പാറ്റ് ക്വിൻ എന്ന് എഎൽഎസ് ഫൗണ്ടേഷൻ വാർത്താക്കുറിപ്പിലൂടെ പറഞ്ഞു. എഎൽഎസിനെതിരായ പോരാട്ടത്തിൽ അദ്ദേഹം പകർന്ന് തന്ന് ഉർജ്ജവും ധൈര്യവും എല്ലായ്പ്പോഴും ഓർക്കുമെന്ന് "ക്വിൻ ഫോർ ദി വിൻ" കൂട്ടായ്മയും പ്രതികരിച്ചു.

2014ല്‍ പാറ്റ് ക്വിനും സംഘവും തുടങ്ങിയ ഐസ് ബക്കറ്റ് ചലഞ്ചിൽ ലോകമെമ്പാടുമായി 17 മില്യണിലധികം ആളുകളായിരുന്നു പങ്കെടുത്തത്. മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ് മൂലം ലോകത്ത് നിരവധിയാളുകളാണ് കഷ്‍ടപ്പെടുന്നത്. ഈ രോഗത്തിനെതിരെ ബോധവത്കരണം നടത്താനും ചികിത്സ കണ്ടുപിടിക്കുന്നതിനുള്ള ഗവേഷണങ്ങള്‍ക്ക് ഫണ്ട് ശേഖരിക്കാനുമാണ് എഎല്‍എസ് അസോസിയേഷന്‍ ഐസ് ബക്കറ്റ് ചലഞ്ചിന് തുടക്കം കുറിച്ചത്.

Also Read: ലോക്ക് ഡൗണിനെതിരെ പ്രതിഷേധിച്ച ബിഷപ്പ് കൊവിഡ് ബാധിച്ചു മരിച്ചു; മൃതദേഹം ചുംബിച്ച് വിശ്വാസികള്‍

സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധിയാളുകളാണ് ചലഞ്ച് ഏറ്റെടുത്തിരുന്നത്. ടോം ക്രൂയിസ്, സ്റ്റീവന്‍ സ്‍പീല്‍ബര്‍ഗ്, ബില്‍ ഗേറ്റ്സ് തുടങ്ങിയവർ ചലഞ്ച് ഏറ്റെടുത്തിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്