ആപ്പ്ജില്ല

കന്യാസ്ത്രീകളും വൈദീകരും പോൺ വീഡിയോകൾ കാണുന്നു, തിന്മയിലേക്ക് നയിക്കും, സാമൂഹിക മാധ്യമങ്ങളിൽ അധിക സമയം ചെലവഴിക്കരുതെന്ന് മാർപാപ്പ

Nuns And Priests Watch Porn Videos: ക്രിസ്തുവിനെപ്പോലെ പരിശുദ്ധമായ ഹൃദയം ആഗ്രഹിക്കുന്നവർ അശ്‌ളീല ദൃശ്യങ്ങൾ കാണരുത്. സോഷ്യൽ മീഡിയ ഉപയോഗം കുറയ്ക്കണമെന്നും മാർപാപ്പ വ്യക്തമാക്കുന്നു.

Samayam Malayalam 27 Oct 2022, 10:45 am
വത്തിക്കാൻ: മൊബൈൽ ഫോളും ഇന്റർനെറ്റും പ്രായഭേദമില്ലാതെ എല്ലാവർക്കും ഇന്ന് ലഭ്യമാണ്. ഒരോ ആൾക്കും മൊബൈഫോൺ ഉണ്ടെന്നിരിക്കെ പോൺ വീഡിയോകൾ കാണുന്നത് അത്രവലിയ പ്രയാസമുള്ള ഒന്നല്ല. അതുകൊണ്ട് തന്നെ ഇക്കാലത്ത് അശ്ലീല ദൃശ്യങ്ങൾ കാണുന്നവരുടെ എണ്ണവും ഏറെ കൂടുതലാണ്. എല്ലാ സമയത്തും ഇത്തരത്തിൽ പോൺ വീഡിയോകൾ കാണുന്നത് നല്ലതാണോ എന്ന ചോദ്യത്തിന് ആരോഗ്യ വിദഗ്ധർ പറയുന്നത് നല്ലതല്ല എന്ന് തന്നെയാണ്. ഇതിന് പ്രധാന കാരണം ആരോഗ്യകരമായ ലൈംഗികതയും അശ്ലീല വീഡീയോകളിലെ ഉള്ളടക്കവും തമ്മിൽ വലിയ അന്തരമുണ്ട എന്നതാണ്.
Samayam Malayalam pope francis advises not to waste too much time on social media and online
കന്യാസ്ത്രീകളും വൈദീകരും പോൺ വീഡിയോകൾ കാണുന്നു, തിന്മയിലേക്ക് നയിക്കും, സാമൂഹിക മാധ്യമങ്ങളിൽ അധിക സമയം ചെലവഴിക്കരുതെന്ന് മാർപാപ്പ


​ലൈംഗിക കാഴ്ചപ്പാടുകളിൽ മാറ്റം വരും

പോൺ വീഡിയോകൾ കാണുന്നതിനായി കൂടുതൽ സമയം കണ്ടെത്തുന്നവർ ജീവിതത്തിൽ ഒരു ഘട്ടത്തിലും വിജയം നേടാൻ കഴിയാത്ത അവസ്ഥയുണ്ടാകുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. മറ്റൊന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരികയും ശുഭാപ്തിവിശ്വാസം നഷ്ടപ്പെട്ടവരായി മാറും. ലൈംഗിക കാഴ്ചപ്പാടുകളിൽ മാറ്റം കൊണ്ടുവരാനും യാഥാർത്ഥ്യബോധമില്ലാത്ത ലൈംഗിക പ്രതീക്ഷകൾ സൃഷ്ടിനും അശ്ലീല വീഡിയോകൾക്ക് കഴിയും.

​കന്യാസ്ത്രീകൾ ആശ്ലീല ദൃശ്യം കാണുന്നു

ഇതിന്റെയൊക്കെ അടിസ്ഥാനത്തിലായിരിക്കാം അശ്ലീല ദൃശ്യങ്ങൾ കാണുന്നു, ഇത് അപകടകരമാണെന്ന പ്രസ്താവനയുമായി ഇപ്പോൾ ഫ്രാൻസീസ് മാർപാപ്പ രംഗത്ത് എത്തിയിരിക്കുന്നത്. വൈദികരും കന്യാസ്ത്രീകളും അടക്കം പലരും ഇക്കാലത്ത് അശ്‌ളീല ദൃശ്യങ്ങൾ കാണുന്നു. അത് തിന്മയിലേക്ക് നയിക്കുന്നുവെന്നുമാണ് മാർപാപ്പ വ്യക്തമാക്കിയത്. വത്തിക്കാനിലെ പരിപാടിയിൽ ചോദ്യത്തിന് ഉത്തരമായാണ് മാർപാപ്പയുടെ പരാമർശം.

​അമിത ആസക്തി അപകടം

ക്രിസ്ത്യാനികളുടെ നന്മയ്ക്കായി ഡിജിറ്റൽ, സോഷ്യൽ മീഡിയ എങ്ങനെ മികച്ച രീതിയിൽ ഉപയോഗിക്കണമെന്ന ചോദ്യത്തിനായിരുന്നു മാർപാപ്പയുടെ മറുപടി. ക്രിസ്തുവിനെപ്പോലെ പരിശുദ്ധമായ ഹൃദയം ആഗ്രഹിക്കുന്നവർ അശ്‌ളീല ദൃശ്യങ്ങൾ കാണരുത്. സോഷ്യൽ മീഡിയ ഉപയോഗം കുറയ്ക്കണമെന്നും മാർപാപ്പ വ്യക്തമാക്കുന്നു. തന്റെ ജോലിയേക്കാൾ പ്രാധാന്യത്തോടെ വാർത്തകൾ കാണുകയും സംഗീതം ആസ്വദിക്കുകയും ചെയ്യുന്ന അമിതമായ ആസക്തി അപകടകരമാണെന്ന് അദ്ദേം പറഞ്ഞു.

​പൊതുജനാരോ​ഗ്യത്ത് ഭീഷണി

കന്യാസ്ത്രീകളും വൈദീകരും പോൺ വീഡിയോകൾ കാണുന്നു എന്ന് വ്യക്തമാക്കിയാണ് മാർപാപ്പ രംഗത്ത് വന്നിരിക്കുന്നത്. പോൺ വീഡിയോകളെ കുറിച്ച് ഇതിന് മുമ്പും അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്. പോണോഗ്രാഫി പൊതുജനാരോഗ്യത്തിന് തന്നെ ഭീഷണിയായി പ്രഖ്യാപിക്കണമെന്നാണ് മാർപാപ്പ വ്യക്തമാക്കിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്