ആപ്പ്ജില്ല

ചടങ്ങിനെത്തുമ്പോൾ സാരിയുടുക്കുമോയെന്ന് സോഷ്യൽ മീഡിയ; കമലാ ഹാരിസിൻ്റെ മറുപടി ഇങ്ങനെ

വൈസ് പ്രസിഡൻ്റായി സ്ഥാനമേൽക്കുന്ന ദിവസം പരമ്പരാഗത ഇന്ത്യൻ വേഷമണിഞ്ഞ് എത്തുന്നത് നല്ലൊരു തീരുമാനമായിരിക്കുമെന്നാണ് പലരും സോഷ്യൽ മീഡിയയിൽ പറയുന്നത്.

Samayam Malayalam 19 Jan 2021, 10:09 am
വാഷിങ്ടൺ: യുഎസിൻ്റെ ചരിത്രത്തിൽ ആദ്യമായി കറുത്ത വര്‍ഗക്കാരിയും ഇന്ത്യൻ വംശജയുമായ കമല ഹാരിസ് വൈസ് പ്രസിഡൻ്റായി സ്ഥാനമേൽക്കാൻ മണിക്കൂറുകള്‍ മാത്രമാണ് ബാക്കി നിൽക്കുന്നത്. അതീവ സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടെ നടക്കുന്ന ചടങ്ങിൽ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായി വിജയിച്ച ജോ ബൈഡൻ പ്രസിഡൻ്റായും കമലാ ഹാരിസ് വൈസ് പ്രസിഡൻ്റായും സ്ഥാനമേൽക്കും. എന്നാൽ ട്വിറ്ററിൽ യുഎസ് തെരഞ്ഞെടുപ്പ് നടപടികള്‍ പിന്തുടരുന്ന ഇന്ത്യക്കാര്‍ക്ക് അറിയേണ്ടത് മറ്റൊരു കാര്യമാണ്.
Samayam Malayalam kamala harris saree
മറുപടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ Photo: Agencies/File


വൈസ് പ്രസിഡൻ്റായി സ്ഥാനമേൽക്കുന്ന ചടങ്ങിൽ കമലാ ഹാരിസ് സാരിയുടുത്ത് എത്തുമോ എന്നാണ് പലരും ചോദിക്കുന്നത്. ന്യൂനപക്ഷ വംശജയായ കമല ഹാരിസ് ഇന്ത്യൻ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കാനായി സാരി തെരഞ്ഞെടുക്കുമെന്നാണ് പലരും പ്രവചിക്കുന്നത്.

Also Read:
പിണറായിക്ക് ഉമ്മൻ ചാണ്ടിയുടെ ഇരട്ടി ജനപ്രീതി; എൽഡിഎഫ് തുടരുമെന്ന് സര്‍വേ ഫലം

തെരഞഅഞെടുപ്പ് പ്രചാരണത്തിനിടെ തന്നെ ഇതുസംബന്ധിച്ച ചോദ്യം ഉയര്‍ന്നിരുന്നു. വൈസ് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടാൽ സാരിയുടുക്കുമോ എന്നായിരുന്നു സദസ്സിൽ ഇരുന്ന ഒരാള്‍ ചോദിച്ചത്. "ആദ്യം ജയിക്കട്ടെ" എന്നായിരുന്നു കമലയുടെ മറുപടി.

കമല ഹാരിസിൻ്റെ അമ്മ ശ്യാമള ഗോപാലൻ ചെന്നൈയിൽ നിന്ന് യുഎസിലേയ്ക്ക് കുടിയേറുകയായിരുന്നു. അച്ഛൻ ഇന്ത്യക്കാരനല്ലെങ്കിലും ഇന്ത്യൻ സംസ്കാരത്തോടും ഭക്ഷണരീതികളോടും കമലാ ഹാരിസിനുള്ള താത്പര്യം പലവട്ടം വാര്‍ത്തയായിട്ടുണ്ട്. "കമലാ ഹാരിസ് ഇനാഗുറേഷൻ ചടങ്ങിൽ ഒരു മനോഹരമായ ബനാറസി സാരിയുടുത്തു വന്നാലും എനിക്ക് അതിശയം ഒന്നും തോന്നില്ല" എന്നായിരുന്നു ഫാഷൻ ഡിസൈനറായ ബിഭു മൊഹപാത്ര സിഎൻഎന്നിനോട് പ്രതികരിച്ചത്. താൻ കാത്തിരിക്കുകയാണെന്നും ആവശ്യമെങ്കിൽ ആ ജോലി ഏറ്റെടുക്കാമെന്നും അദ്ദേഹം കമലാഹാരിസിനെ ടാഗ് ചെയ്ത ഒരു ട്വീറ്റിൽ ചോദിക്കുകയും ചെയ്തു.

Also Read: ദുരന്തം: റോഡരികിൽ ഉറങ്ങിക്കിടന്ന 15 തൊഴിലാളികളുടെ ദേഹത്തുകൂടി ട്രക്ക് കയറി ഇറങ്ങി

കമലാ ഹാരിസ് പരമ്പരാഗത ഇന്ത്യൻ വേഷത്തിൽ എത്തിയാൽ വളരെ നന്നാകുമെന്നായിരുന്നു ട്വിറ്ററിൽ ഒരാളുടെ പ്രതികരണം. "പിങ്ക് നിറത്തിലുള്ള ഇന്ത്യൻ സാരിയും നെറ്റിയിൽ ഒരു പൊട്ടും ധരിച്ച് എത്തിയാൽ കമലയെ കാണാൻ നന്നായിരിക്കും. ജമൈക്കൻ സ്ത്രീകളുടെ വേഷവും വളരെ ഭംഗിയുള്ളതാണ്. വേണമെങ്കിൽ രണ്ടിൻ്റെയും ഫ്യൂഷനും ആകാം." എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്