ആപ്പ്ജില്ല

ഫലപ്രാപ്‌തിയിൽ റഷ്യൻ വാക്‌സിൻ്റെ കുതിച്ചുചാട്ടം? മരുന്ന് സ്വീകരിച്ചത് 22,714 പേർ, 91.4 ശതമാനം വിജയമെന്ന് കമ്പനി

റഷ്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സ്‌പുട്‌നിക് വാക്‌സിൻ 91.4 ശതമാനം ഫലപ്രാപ്‌തി നൽകുമെന്നാണ് കമ്പനി അധികൃതർ വ്യക്തമാക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥീരീകരണം ഉണ്ടായിട്ടില്ല

Samayam Malayalam 14 Dec 2020, 10:46 pm
മോസ്‌കോ: കൊവിഡ്-19 രോഗികളിൽ കുത്തിവച്ച റഷ്യയുടെ കൊവിഡ് വാക്‌സിനായ സ്‌പുട്‌നിക് 91.4 ശതമാനം ഫലപ്രാപ്‌തി സ്ഥിരീകരിച്ചുവെന്നാണ് റിപ്പോർട്ട്. വാക്‌സിൻ ആദ്യം നൽകി 21 ദിവസത്തിന് ശേഷം ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഫലപ്രാപ്‌തി സംബന്ധിച്ച വിവരം പുറത്തുവന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥീരീകരണം ഉണ്ടായിട്ടില്ല.
Samayam Malayalam റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിൻ. TOI
റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിൻ. TOI


Also Read: അടുത്ത നാലു മാസം കൊവിഡിൻ്റെ രൗദ്രഭാവം; കേസുകൾ കുത്തനെ കൂടും; മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

റഷ്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സ്‌പുട്‌നിക് വാക്‌സിൻ 22,714 പേരിൽ പരീക്ഷിച്ചിരുന്നു. ഇവർ സന്നദ്ധ പ്രവർത്തകരാണെന്നാണ് വിവരം. ഇവർ ഒന്നും രണ്ടും ഡോസുകൾ നൽകുകയും തുടർന്ന് വിവരങ്ങൾ ശേഖരിക്കുകയുമായിരുന്നു.

പത്രക്കുറിപ്പിലൂടെയാണ് കമ്പനി അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. സ്‌പുട്‌നിക് വാക്‌സിൻ കൊവിഡിനെ രണ്ട് വർഷത്തോളം പ്രതിരോധിക്കുമെന്ന് വാക്‌സിൻ വികസിപ്പിച്ച ഗമലേയ നാഷണൽ റിസർച്ച് സെൻ്റർ ഫോർ എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജി മേധാവി അലക്‌സാണ്ടർ ജിൻ്റ്സ്‌ബർഗ് വ്യക്തമാക്കിയിരുന്നു. 96 ശതമാനം കൊവിഡ് കേസുകളിലും സ്‌പുട്‌നിക് വിജയം കാണുമെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.

അതിനിടെ ഒക്‌സഫഡ് ആസ്ട്രസെനക്കാ വാക്‌സിനും സ്പുട്‌നിക് വാക്‌സിനും ഒരുമിച്ച് പരീക്ഷണങ്ങളിൽ ഉള്‍പ്പെടുത്താൻ റഷ്യയിലെയും യുകെയിലെയും ഗവേഷകർ തീരുമനിച്ചതായി വാർത്തകളുണ്ട്. രണ്ട് വാക്‌സിനുകളും ഒരുമിച്ച് സംയോജിപ്പിച്ചാൽ ആളുകളിൽ പ്രതിരോധശേഷി വാർധിക്കുമെന്നും ഗവേഷകർ പറഞ്ഞു. ആർഡിഐഎഫ് വെൽത്ത് ഫണ്ടിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് ആണ് ഈ വിവരം റിപ്പോർട്ട് ചെയ്‌തത്.

Also Read: ഫൈസര്‍ വാക്‌സിനില്‍ നിന്ന് 'അലര്‍ജി'; ഭയക്കേണ്ടതുണ്ടോ? പ്രധാന ലക്ഷണങ്ങളും പാര്‍ശ്വഫലങ്ങളും

രണ്ട് വാക്‌സിനും ഒരുമിച്ച് ചേർത്തുള്ള പരീക്ഷണം റഷ്യയിലാണ് നടക്കുകയെന്നാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. എത്ര പേർ പരീക്ഷണങ്ങൾക്ക് വിധേയമാകുമെന്ന് വ്യക്തമല്ല. സ്‌ത്രീകളെ കൂടി ഉൾപ്പെടുത്തിയാകും പരീക്ഷണം നടക്കുക. 18 വയസിന് മുകളിൽ പ്രായമുള്ളവരായിരിക്കും പരീക്ഷണങ്ങളിൽ പങ്കെടുക്കുകയെന്ന് ഗവേഷകർ വ്യക്തമാക്കുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്