ആപ്പ്ജില്ല

ശനിയും വ്യാഴവും ഒരുമിച്ച് വരുന്നു; ഇനി ഈ കാഴ്ച്ച 60 വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രം

700 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാത്രം നടന്ന ഒരു കൂടിക്കാഴ്ച്ച വീണ്ടും മനുഷ്യനെ തേടി എത്തുന്നു. ശനി, വ്യാഴം ഗ്രഹങ്ങള്‍ ഈ ഡിസംബറില്‍ നമുക്ക് ആകാശത്ത് കാണാം. ഇന്ത്യയിലും ഈ കാഴ്‍ച്ച കാണാനാകും എന്നതാണ് സവിശേഷത

Samayam Malayalam 21 Dec 2020, 11:24 am
ഡിസംബര്‍ 21ന് സൗരയൂഥത്തിലെ ഏറ്റവും വലിയ രണ്ട് ഗ്രഹങ്ങളെ മനുഷ്യര്‍ക്ക് അടുത്തു കാണാനാകും. വ്യാഴം, ശനി ഗ്രഹങ്ങളാണ് ആകാശത്ത് പ്രത്യക്ഷപ്പെടുക. വ്യാഴം ശനി ഗ്രഹങ്ങളുടെ മഹാസംഗമം (Jupiter and Saturn Conjunction) എന്നാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്. 14-ാം നൂറ്റാണ്ടിന് ശേഷം ആദ്യമായാണ് ഈ കാഴ്ച്ച ആകാശത്ത് കാണുന്നത്. ഉത്തരാര്‍ധഗോളത്തിലായിരിക്കും ഇത് കാണാന്‍ സാധ്യത - ശാസ്ത്ര മാസിക പോപ്പുലര്‍ മെക്കാനിക്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
Samayam Malayalam jupiter saturn
വ്യാഴം ഗ്രഹം ചിത്രം - Pixabay


Also Read: കൊവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവരെ വിമർശിച്ച് മാർപ്പാപ്പ

മകരസംക്രാന്തി (Winter Solstice)യിലേക്ക് കടക്കുന്ന ഡിസംബര്‍ 21 ആണ് ഈ കാഴ്‍ച്ച ദൃശ്യമാകുന്ന ദിവസം. ഒന്നിന് മുകളില്‍ ഒന്ന് എന്ന രീതിയിലായിരിക്കും ഗ്രഹങ്ങളുണ്ടാകുക. തെക്കുപടിഞ്ഞാറന്‍ ചക്രവാളത്തിലാണ് നോക്കേണ്ടത്. സൂര്യന്‍ അസ്‍തമിച്ചശേഷം ഉടനെ തന്നെയായിരിക്കും ഈ കാഴ്‍ച്ച.

Also Read: കേരള പോലീസ് ലോക്കപ്പ് മർദ്ദനങ്ങൾ യുഎസ് മാധ്യമം വാർത്തയാക്കി

നല്ല ടെലസ്കോപ്പ് ഉണ്ടെങ്കില്‍ വ്യാഴത്തിന്‍റെ ചന്ദ്രമാര്‍, വളയങ്ങള്‍, ശനിയുടെ വലയങ്ങള്‍ എന്നിവ കാണാനാകും. അധികനേരം ഇത് കാണാനാകില്ല. സൂര്യാസ്‍തമയത്തിന് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഗ്രഹങ്ങള്‍ കാഴ്ച്ചയില്‍ നിന്ന് മറയും. ഇനി മാര്‍ച്ച് 15, 2080ല്‍ ആണ് ഈ കാഴ്ച്ച ആവര്‍ത്തിയ്ക്കു.

Also Read: കൊവിഡ് വാക്സിൻ സ്വീകരിക്കുന്ന ഒരുലക്ഷം പേരെ എങ്ങനെ കണ്ടെത്തും?

അവസാനമായി ഈ രീതിയില്‍ രണ്ട് ഗ്രഹങ്ങളും ഒന്നിച്ചത് വര്‍ഷം 1623ല്‍ ആണ്. ഗലിലിയോ ടെലസ്കോപ് കണ്ടെത്തി 14 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു ഈ കാഴ്ച്ച.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്