ആപ്പ്ജില്ല

കലശലായ സംശയവും ആശങ്കയും കൊവിഡ് ലക്ഷണമാകാം; മുന്നറിയിപ്പുമായി ഗവേഷക‍ര്‍

കൊവിഡ് 19 തലച്ചോറിനെ ബാധിച്ചാൽ ഇത്തരം ലക്ഷണങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണണെന്നുമാണ് ഗവേഷകരുടെ മുന്നറിയിപ്പ്.

Samayam Malayalam 7 Nov 2020, 2:11 pm
ലണ്ടൻ: കൊവിഡ് 19 രോഗബാധ സംബന്ധിച്ച് ഓരോ ദിവസവും പുതിയ കണ്ടെത്തലുകള്‍ പുറത്തു വരുന്നതിനിടെ പുതിയ വാര്‍ത്തയുമായി ഗവേഷകര്‍. വലിയ ആശങ്കയും സംശയവും തിടുക്കവും കാണിക്കുന്ന മാനസികാവസ്ഥയായ ഡെലിറിയം കൊവിഡ് രോഗലക്ഷണമാകാമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇതിനൊപ്പം പനിയുമുണ്ടാകാമെന്നും ഗവേഷകര്‍ പറയുന്നു.
Samayam Malayalam corona symptoms maha
പ്രതീകാത്മക ചിത്രം Photo: The Times of India/File


സംശയവും വൈകാരിക ചാഞ്ചാട്ടങ്ങളും ചിന്തിക്കാനും ഓര്‍മിക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാനുമുള്ള ശേഷി നഷ്ടമാകുന്നതും അടക്കമുള്ള ലക്ഷണങ്ങളുമായി തലച്ചോറിലുണ്ടാകുന്ന പെട്ടെന്നുള്ള മാറ്റമാണ് ഡെലിറിയം എന്നറിയപ്പെടുന്നത്. ഇതിനൊപ്പം ഉറക്കക്കുറവ് അടക്കമുള്ള മറ്റു ലക്ഷണങ്ങളുമുണ്ടാകാം. ജേണൽ ഓഫ് ക്ലിനിക്കൽ ഇമ്മ്യൂണോളജി ആൻ്റ് ഇമ്മ്യൂണോതെറാപ്പിയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ചില രോഗികളിൽ ഇതും കൊവിഡ് 19 ലക്ഷണമാകാമെന്ന് സൂചിപ്പിക്കുന്നത്.

Also Read: നിരവധി തവണ പീഡിപ്പിച്ചെന്ന് സോളാർ കേസ് പ്രതിയുടെ പരാതി; അനില്‍കുമാറിനെ 'പൂട്ടാനുറച്ച്' പോലീസ്; അങ്കലാപ്പിലായി കോൺഗ്രസ്

കൊവിഡ് 19 ബാധിച്ച് ആദ്യദിവസങ്ങളിൽ തന്നെ പ്രത്യക്ഷപ്പെടാവുന്ന ലക്ഷണമായാണ് ഇതിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രുചിയും മണവും നഷ്ടപ്പെടുന്ന അവസ്ഥയ്ക്കും പനിയ്ക്കും പുറമെയാണിത്. ഇതിനു പിന്നാലെയാണ് കഫക്കെട്ടും ശ്വാസതടസ്സവും അടക്കം ഉണ്ടാകുക.

"പനിയ്ക്കൊപ്പം ഇത്തരത്തിൽ ആശങ്കകള്‍ ഉണ്ടാകുന്നത് കൊവിഡിൻ്റെ പ്രാരംഭ ലക്ഷണമായേക്കാം, പ്രായമായ രോഗികളിൽ പ്രത്യേകിച്ചും." പഠനത്തിന് നേതൃത്വം നല്‍കിയ സ്പെയിനിലെ ഓബെര്‍ട്ട ഡി കാറ്റലൂണിയ സര്‍വകലാശാലയിലെ ഹാവിയര്‍ കൊറെയ വ്യക്തമാക്കി. മഹാമാരിയുടെ കാലത്ത് ജാഗ്രത വേണമെന്നും ആളുകള്‍ പതിവിലധികം ആശങ്ക കാണിക്കുന്നത് കൊവിഡിൻ്റെ ലക്ഷണമാകാമെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കൊവിഡ് സ്ഥിരീകരിച്ചു

കൊവിഡ് 19 തലച്ചോറിനെ ബാധിക്കുന്നത് സംബന്ധിച്ചുള്ള ശാസ്ത്രീയ പഠനം വിലയിരുത്തിയാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്. ചൈനയിൽ തുടക്കകാലത്ത് ന്യൂമോണിയ ബാധിച്ച രോഗികളിൽ ശ്വാസകോശത്തെയും ഹൃദയത്തെയും വൃക്കളെയും ബാധിച്ചതോടൊപ്പം കൊവിഡ് 19 തലച്ചോറിനെയും ബാധിച്ചിരുന്നതായും ഗവേഷകര്‍ കണ്ടെത്തി. ഇത്തരത്തിൽ തലച്ചോറിനെ ബാധിച്ചാൽ ഇതുപോലുള്ള ലക്ഷണങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും അവര്‍ വിലയിരുത്തി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്