ആപ്പ്ജില്ല

100 മില്യൺ ഡോളറിൻ്റെ കേസ്; മോദിയും അമിത് ഷായും 'രക്ഷപ്പെട്ടു', കോടതി കേസ് തള്ളി

ജമ്മു കശ്‌മീരിൻ്റെ പ്രത്യേക പദവി റദ്ദാക്കിയ പാർലമെൻ്റിൻ്റെ തീരുമാനം പിൻവലിച്ച് നഷ്‌ടപരിഹാരമായി പത്ത് കോടി രൂപ നൽകണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയിൽ ഹർജി നൽകിയത്

Samayam Malayalam 15 Dec 2020, 10:14 pm
വാഷിങ്‌ടൺ: ജമ്മു കശ്‌മീരിൻ്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കും എതിരായി ഫയൽ ചെയ്‌ത 100 മില്യൺ (10കോടി) ഡോളറിൻ്റെ കേസ് യുഎസ് കോടതി തള്ളി. ടെക്‌സാസിലെ സതേൺ ഡിസ്‌ട്രിക്‌ട് കോടതിയാണ് ഹർജി തള്ളിയത്.
Samayam Malayalam മോദിയും അമിത് ഷായും. Photo: TOI
മോദിയും അമിത് ഷായും. Photo: TOI


Also Read: പതിനായിരങ്ങൾ മടങ്ങുന്നു; പട്ടികയിൽ മലയാളികളും? ഒമാൻ വിടാനൊരുങ്ങി പ്രവാസികൾ

ജമ്മു കശ്‌മീരിൻ്റെ പ്രത്യേക പദവി റദ്ദാക്കിയ പാർലമെൻ്റിൻ്റെ തീരുമാനം പിൻവലിച്ച് നഷ്‌ടപരിഹാരമായി പത്ത് കോടി രൂപ നൽകണമെന്നാണ് കശ്‌മീർ ഖലിസ്ഥാൻ റഫറണ്ടം ഫ്രണ്ടും മറ്റ് രണ്ട് കക്ഷികളും കോടതിയിൽ ഹർജി നൽകിയത്. രണ്ട് കക്ഷികളും തുടർച്ചയായി രണ്ട് ഹിയറിങ്ങിലും എത്താതിരുന്നതോടെയാണ് കേസ് തള്ളിയതായി ജഡ്‌ജി ഫ്രാൻസസ് എച്ച് സ്‌റ്റാസി വ്യക്തമാക്കുകയായിരുന്നു.

ടെക്‌സസിലെ ഹൂസ്‌റ്റണിൽ ഡോണാൾഡ് ട്രംപ് പങ്കെടുത്ത മോദിയുടെ 'ഹൗഡി മോദി' പരിപാടി നടക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് 2019 സെപ്‌റ്റംബർ 19നാണ് കശ്‌മീർ ഖലിസ്ഥാൻ റഫറണ്ടം ഫ്രണ്ടും മറ്റ് രണ്ട് കക്ഷികളും കോടതിയിൽ ഹർജി നൽകിയത്. ലഫ്. ജനറൽ കൻവാൾ ജീത്ത് സിങ് ധില്ലനെയും കേസിൽ ഉൾപ്പെടുത്തിയിരുന്നു.

Also Read: രാജ്യത്ത് പുതിയ ഒരു വാക്‌സിൻ കൂടി; അറിയാം പ്രത്യേകതകൾ, പരീക്ഷണാനുമതി നൽകി കേന്ദ്രം

കശ്‌മീർ ഖലിസ്ഥാൻ റഫറണ്ടം ഫ്രണ്ടിനെ കൂടാതെ ഹർജി നൽകിയ കക്ഷികൾ ആരെന്ന് വ്യക്തമായിട്ടില്ല. ടിഎഫ്‌കെ, എസ്എംഎസ് എന്നീ ചുരുക്കപ്പേര് മാത്രമാണ് ഇവരെക്കുറിച്ചുള്ള സൂചനയെന്നു വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്‌തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്