ആപ്പ്ജില്ല

'ഇത് അവസാനത്തേതല്ലെന്നാണ് ചരിത്രം പറയുന്നത്', അടുത്ത മഹാമാരിയ്ക്കായി തയ്യാറെടുക്കണം: ലോകാരോഗ്യസംഘടന

പ്രകൃതിയെയും വന്യജീവികളെയും സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നൽ കൊടുത്തില്ലെങ്കിൽ മനുഷ്യരുടെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ വെറുതെയാകുമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

Samayam Malayalam 27 Dec 2020, 9:49 am
ജനീവ: കൊറോണ വൈറസ് പ്രതിസന്ധി ലോകത്തെ അവസാനത്തെ മഹാമാരിയായിരിക്കില്ലെന്ന് ഓര്‍മപ്പെടുത്തി ലോകാരോഗ്യ സംഘടന. കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങളിലും വന്യജീവി സംരക്ഷണത്തിനും പരിഗണന കൊടുത്തില്ലെങ്കിൽ ആരോഗ്യരംഗത്തെ പുരോഗതിയ്ക്കായുള്ള ശ്രമങ്ങള്‍ വെറുതെയാകമെന്നും ലോകാരോഗ്യ സംഘടനാ തലവൻ ടെഡ്രോസ് അധനോം ഗബ്രയേസസ് പറഞ്ഞു.
Samayam Malayalam Tedros Adhanom Ghebreyesus
ടെഡ്രോസ് അധനോം ഗബ്രയേസസ് Photo: Reuters/File


പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെടുമ്പോള്‍ അത് തടയാനായി വൻതോതിൽ പണമൊഴുക്കുകയും എന്നാൽ അടുത്ത മഹാമാരിയെ നേരിടാൻ ഒന്നും ചെയ്യാതിരിക്കുകയും ചെയ്യുന്ന അപകടകരമായ രീതിയെ അദ്ദേഹം വിമര്‍ശിച്ചു. ആദ്യ അന്താരാഷ്ട്ര പകര്‍ച്ചവ്യാധി മുന്നൊരുക്ക ദിനത്തിൽ വീഡിയോ സന്ദേശത്തിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് 19 മഹാമാരിയിൽ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളേണ്ട സമയമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. "ഏറെക്കാലമായി ലോകം ഭയവും അവഗണനയും മാറി മാറി കൊണ്ടു നടക്കുകയാണ്."

Also Read: 'ഒന്നിച്ചിരുന്ന് ആഹാരം കഴിക്കരുത്, ശുദ്ധജലവും പങ്കുവയ്ക്കരുത്'; സ്കൂള്‍ തുറക്കുന്നതിന് മുൻപുള്ള ക്രമീകരണങ്ങള്‍ ഇങ്ങനെ

ഒരു മഹാമാരിയുണ്ടാകുമ്പോള്‍ നാം പണം ചെലവഴിക്കുന്നു. അതു തീരുമ്പോള്‍ അത് മറക്കുന്നു. അടുത്ത മഹാമാരിയ്ക്കായി ഒന്നും ചെയ്യില്ല. ഇത് അപകടകരമാണ്. ഈ രീതി മനസ്സിലാക്കാനും പറ്റുന്നില്ല." അദ്ദേഹം പറഞ്ഞു.

Also Read: രാഹുല്‍ ഗാന്ധിയെ വിളിക്കൂ... കേരളത്തിലെ ഗ്രൂപ്പ് പോര് അവസാനിപ്പിക്കൂ... തിരുവനന്തപുരം നഗരത്തില്‍ വീണ്ടും പോസ്റ്ററുകള്‍

ഭീകരമായ മഹാമാരികള്‍ നേരിടാൻ ലോകരാജ്യങ്ങള്‍ ഒട്ടും സജ്ജമല്ലെന്നായിരുന്നു 2019 സെപ്റ്റംബറിൽ ഗ്ലോബല്‍ പ്രിപേഡ്നെസ് മോണിറ്ററിങ് ബോര്‍ഡ് പ്രസിദ്ധീകരിച്ച വാര്‍ഷിക റിപ്പോര്‍ട്ടിൽ വ്യക്തമാക്കിയിരുന്നത്. കൊവിഡ് 19 മഹാമാരി ആരംഭിക്കുന്നതിനു ഏതാനും മാസങ്ങള്‍ക്കു മാത്രം മുൻപായിയിരുന്നു ഈ റിപ്പോര്‍ട്ട് പുറത്തു വന്നത്. "ഇത് അവസാനത്തെ മഹാമാരിയായിരിക്കില്ല എന്നാണ് ചരിത്രം നമ്മളോട് പറയുന്നത്. മഹാമാരികള്‍ ജീവിതത്തിലെ ഒരു യാഥാര്‍ഥ്യമാണ്." അദ്ദേഹം പറഞ്ഞു. മനുഷ്യരുടെ ആരോഗ്യവും മൃഗങ്ങളും ഭൂമിയും തമ്മിലുള്ള അടുത്ത ബന്ധം വെളിവാക്കുന്നത് മഹാമാരികളാണെന്ന് അദ്ദേഹം പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്