ആപ്പ്ജില്ല

യുഎസ് സൈനികരഹസ്യങ്ങൾ റഷ്യൻ ഹാക്കർമാർ ചോർത്തി

'ഫാൻസി ബിയർ' നുഴഞ്ഞുകയറി ചോർത്തിയത് 87 ഉദ്യോഗസ്ഥരുടെ സുപ്രധാന ഇമെയിൽ വിവരങ്ങൾ

TNN 8 Feb 2018, 11:47 am
വാഷിങ്ടണ്‍: യുഎസിന്‍റെ തന്ത്രപ്രധാന സൈനികരഹസ്യങ്ങള്‍ റഷ്യൻ ഹാക്ക‍ര്‍മാര്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. മിലിട്ടറി ഡ്രോണുകള്‍, മറ്റ് സുപ്രധാന പ്രതിരോധ സാങ്കേതികവിദ്യകള്‍ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങളാണ് ചോര്‍ന്നതെന്ന് അസോഷ്യേറ്റഡ് പ്രസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.
Samayam Malayalam russian fancy bear hacks crucial data from us military staff
യുഎസ് സൈനികരഹസ്യങ്ങൾ റഷ്യൻ ഹാക്കർമാർ ചോർത്തി


എന്നാൽ എന്തൊക്കെ വിവരങ്ങളാണ് ചോര്‍ന്നതെന്ന് കൃത്യമായ വിവരമില്ല. എന്നാൽ ഉദ്യോഗസ്ഥര്‍ക്ക് യാതൊരു സൂചനകളും നല്‍കാതെ അവരുടെ ഇമെയിലുകളിൽ നിന്ന് വിവരങ്ങള്‍ മോഷ്ടിച്ചത് യുഎസ് സൈബര്‍ പ്രതിരോധ സംവിധാനത്തിന്‍റെ ശേഷിക്കുറവാണെന്നാണ് വിലയിരുത്തൽ. ആയുധവാഹക ഡ്രോണുകള്‍, മിസൈലുകള്‍, റോക്കറ്റുകള്‍, യുദ്ധവിമാനങ്ങള്‍, ക്ലൗഡ് കംപ്യൂട്ടിങ് പ്ലാറ്റ്ഫോമുകള്‍ തുടങ്ങിയവ കൈകാര്യം ചെയ്യുന്ന 87 ഉദ്യോഗസ്ഥരിൽ നിന്നാണ് വിവരങ്ങള്‍ ചോര്‍ന്നത്.

ഫാൻസി ബിയര്‍ എന്നറിയപ്പെടുന്ന ഹാക്കര്‍ സംഘം യുഎസ് ഇലക്ഷൻ സംവിധാനത്തിലും നുഴഞ്ഞുകയറിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ലോക്ഹീഡ് മാര്‍ട്ടിൻ കോര്‍പ്പറേഷൻ, റെയ്ത്തിയോൺ, ബോയിങ്, എയര്‍ബസ് ഗ്രൂപ്പ്, ജനറൽ ആറ്റോമിക്സ് തുടങ്ങി ആയുധനിര്‍മാണരംഗത്തെ വമ്പൻ കമ്പനികളിലെയും മറ്റു ചെറുകമ്പനികളിലെും ഉദ്യോഗസ്ഥര്‍ ഹാക്കിങിന് ഇരയായിട്ടുണ്ട്.

‘ഈ 87 പേരിൽ പലരും പ്രതിരോധ സാങ്കേതികവിദ്യകളുടെ ഗവേഷണത്തിൽ അഗ്രഗണ്യരാണ്. ഈ പദ്ധതികൾ പലതും ചോർന്നിട്ടുണ്ടെങ്കിൽ യുഎസ് പ്രതിരോധമേഖല സന്ധി ചെയ്തിരിക്കുകയാണ്, അതു ഭയപ്പെടുത്തുന്നതാണ്’– യുഎസ് ഡയറക്ടർ ഓഫ് നാഷനൽ ഇന്റലിജൻസ് ഓഫിസിലെ വിരമിച്ച മുതിർന്ന ഉപദേഷ്ടാവ് ചാൾസ് സോവെൽ പറഞ്ഞു.

യുഎസ് ആസ്ഥാനമായ സൈബർ സുരക്ഷാസ്ഥാപനമായ സെക്യുർവർക്ക്സ് ശേഖരിച്ച 19,000 സൈബർ ഫിഷിങ് (മറ്റൊരു വെബ്സൈറ്റാണെന്നു തെറ്റിദ്ധരിപ്പിച്ചുള്ള സൈബർ തട്ടിപ്പ്) ഡേറ്റയിൽനിന്നാണ് ഫാൻസി ബിയറിൻ്റെ ആക്രമണ വിവരങ്ങൾ കണ്ടെത്തിയത്. 2015 മാർച്ച് മുതൽ 2016 മേയ് വരെയുള്ള ഭാഗികമായ ഡേറ്റയാണ് ഇവരുടെ കൈവശമുള്ളത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്