ആപ്പ്ജില്ല

അഞ്ച് ആക്ടിവിസ്റ്റുകള്‍ക്ക് സൗദി വധശിക്ഷ നല്‍കിയേക്കും

വനിത ആക്ടിവിസ്റ്റിന് സൗദി അറേബ്യ വധശിക്ഷ നല്‍കാന്‍ ഒരുങ്ങുന്നു

Samayam Malayalam 23 Aug 2018, 1:31 pm
ഏകാധിപത്യ രാജ്യമായ സൗദി അറേബ്യ അഞ്ച് പൗരാവകാശ പ്രവര്‍ത്തകര്‍ക്ക് വധശിക്ഷ നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. വനിത അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന രാജ്യത്തെ പ്രധാനപ്പെട്ട ആക്ടിവിസ്റ്റുകളില്‍ ഒരാളായ ഇസ്ര അല്‍-ഘോമാം ഉള്‍പ്പെടെ അഞ്ചുപേരാണ് വധശിക്ഷ നേരിടുന്നതെന്ന് ബ്രിട്ടീഷ് മാധ്യമം ബിബിസി റിപ്പോര്‍ട്ട് ചെയ്‍തു.
Samayam Malayalam ഷെയ്‍ഖ്‍ നിമര്‍ ​
മുന്‍പ് വധശിക്ഷ ലഭിച്ച സൗദി ഷിയ ആക്ടിവിസ്റ്റ് ഷെയ്‍ഖ്‍ നിമര്‍


യാഥാസ്ഥിതിക ഇസ്ലാമിക രാഷ്ട്രമായ സൗദിയില്‍ പ്രക്ഷോഭം സംഘടിപ്പിച്ചതിന് ഇസ്ര ഉള്‍പ്പെടെയുള്ളവര്‍ ഭീകരവാദ കോടതിയുടെ വിചാരണ നേരിട്ടിരുന്നതായി മനുഷ്യാവകാശ സംഘടന, ഹ്യൂമന്‍ റൈറ്റ്‍സ്‍ വാച്ച് ആണ് വിവരം പുറത്തുവിട്ടത്.

സൗദിയുടെ ഖത്തീഫ് മേഖലയില്‍ ആയിരുന്നു ന്യൂനപക്ഷമായ ഷിയ മുസ്ലീം വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ പ്രക്ഷോഭങ്ങള്‍ നടന്നത്. സൗദി അറേബ്യയില്‍ ഭൂരിപക്ഷം സുന്നി വിഭാഗക്കാരായ മുസ്ലീം വിശ്വാസികളാണ്.

അവകാശ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് സൗദി അറേബ്യയില്‍ വധഭീഷണി നേരിടുന്ന ആദ്യത്തെ വനിതയാണ് ഇസ്ര ഘോമാം എന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. നിലവില്‍ സൗദി ജയിലില്‍ കഴിയുന്ന നിരവധി വനിത അവകാശ പ്രവര്‍ത്തകര്‍ക്ക് വളരെ അപകടകരമായ സൂചനയാണ് സൗദി അറേബ്യയുടെ നടപടിയെന്ന് ഹ്യൂമന്‍ റൈറ്റ്സ്‍ വാച്ച് കുറ്റപ്പെടുത്തി.

2011 മുതല്‍ ഖത്തീഫ് പ്രദേശത്ത് നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന്‍റെ മുന്‍നിരക്കാരില്‍ ഒരാളാണ് ഘോമാം. മേയ് മാസം ആണ് ഖത്തീഫ് ഉള്‍പ്പെടെ 13 പേരെ സൗദി ഭരണകൂടം അറസ്റ്റ് ചെയ്‍തത്. സുന്നി ഭൂരിപക്ഷ ഭരണകൂടത്തിന്‍റെ വിവേചനത്തില്‍ പ്രതിഷേധിച്ചായിരുന്നു ഖത്തീഫിലെ പ്രതിഷേധങ്ങള്‍.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്