ആപ്പ്ജില്ല

ലബനനിൽ നിന്നും പൗരന്മാരോട് തിരിച്ചെത്താൻ സൗദി

ലബനീസ് പ്രധാനമന്ത്രി ഹരീരിയുടെ രാജിയ്ക്കു ശേഷം പ്രദേശം യുദ്ധഭീതിയിലാണ്

TNN 10 Nov 2017, 11:37 am
ബെയ്റൂത്ത്: ലെബനന്‍ പ്രധാനമന്ത്രി രാജിവെച്ചതിനു പിന്നാലെയുള്ള രാഷ്ട്രീയപ്രതിസന്ധികളെത്തുടര്‍ന്ന് ലെബനനിൽ നിന്ന് തങ്ങളുടെ പൗരന്മാരോട് അടിയന്തരമായിതിരിച്ചെത്താൻ സൗദി ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങള്‍ നിര്‍ദ്ദേശം നല്‍കി. സ്ഥിതിഗതികള്‍ മോശമായതിനാൽ പൗരന്മാര്‍ ലെബനനിലേയ്ക്ക് യാത്ര ചെയ്യരുതെന്നും നിര്‍ദ്ദേശമുണ്ട്.
Samayam Malayalam saudi directs its citizens to return home from lebanon
ലബനനിൽ നിന്നും പൗരന്മാരോട് തിരിച്ചെത്താൻ സൗദി


ലെബനനിൽ താമസിക്കുന്ന തങ്ങളുടെ പൗരന്മാരോട് ഉടൻ രാജ്യം വിടാൻ സന്നദ്ധരാകണമെന്ന സൗദി വിദേശകാര്യമന്ത്രാലയത്തിന്‍റെ ആവശ്യം മേഖലയിൽ യുദ്ധസാഹചര്യം ഒരുക്കിയിട്ടുണ്ട്. ഇതിനു പിന്നാലെ യുഎഇ, കുവൈത്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങളും സമാന നിര്‍ദ്ദേശം തങ്ങളുടെ പൗരന്മാര്‍ക്ക് നല്‍കിയിട്ടുണ്ട്.

തീവ്രവാദബന്ധമുള്ള സംഘടനയുള്ള ഹിസ്ബുള്ളയ്ക്ക് സ്വാധീനമുള്ള രാജ്യമാണ് ലബനൻ. പ്രധാനമന്ത്രി സാദ് ഹരീരിയുടെ രാജിയ്ക്ക് ശേഷമാണ് സൗദിയും ലബനനും തമ്മിലുള്ള നയതന്ത്രബന്ധം വഷളായത്. തന്‍റെ സൗദി സന്ദര്‍ശനത്തിനു തൊട്ടുപിന്നാലെ ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയിൽ നിന്നും ജീവനു ഭീഷണിയുണ്ടെന്നു പറഞ്ഞാണ് ഹരീരി രാജിവെച്ചത്.

തങ്ങള്‍ക്കു നേരെയുള്ള ഭീകരാക്രമണങ്ങള്‍ക്കു പിന്നിൽ ഇറാന്‍റെ സഹായത്തോടെ ഹിസ്ബുള്ളയാണെന്നാണ് സൗദിയുടെ പക്ഷം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്