ആപ്പ്ജില്ല

സൗദിയിൽ ഇനി പങ്കാളിയുടെ ഫോണിൽ ഒളിഞ്ഞുനോക്കിയാൽ പിഴ 90 ലക്ഷം

ഇന്‍റര്‍നെറ്റ് ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പുവരുത്തുന്ന പുതിയ നിയമം

Samayam Malayalam 5 Apr 2018, 12:40 pm
റിയാദ്: ജീവിതപങ്കാളിയുടെ സ്വാകാര്യത അംഗീകരിച്ച് സൗദി അറേബ്യ. അനുവാദം കൂടാതെ ഭാര്യയുടെയോ ഭര്‍ത്താവിന്‍റെയോ ഫോൺ പരിശോധിച്ചാൽ സൗദിയിൽ ഇനി തടവും പിഴയുമാണ് ശിക്ഷ.
Samayam Malayalam mobile


ഇന്‍റര്‍നെറ്റ് ഉപയോക്താക്കളുടെ അവകാശവും സുരക്ഷയും ഉറപ്പുവരുത്തുന്ന പുതിയ സൈബര്‍ നിയമങ്ങളുടെ ഭാഗമായാണ് പുതിയ നീക്കം. ഏകദേശം 90 ലക്ഷം ഇന്ത്യൻ രൂപയാണ് ഫോണിൽ ഒളിഞ്ഞുനോക്കിയാൽ പിഴയൊടുക്കേണ്ടിവരിക. ഒപ്പം ഒരു വര്‍ഷം അഴിയെണ്ണുകയും വേണം.

അനുവാദമില്ലാതെ കംപ്യൂട്ടര്‍ തുറന്ന് വിവരങ്ങള്‍ പരിശോധിച്ചാലും നടപടി നേരിടേണ്ടി വരും. അതേസമയം, അനുവാദമില്ലാതെ പങ്കാളിയുടെ ഫോണിലെ ചിത്രങ്ങളും വിവരങ്ങളും കൈമാറ്റം ചെയ്യുകയോ ശേഖരിക്കുകയോ ചെയ്താൽ കുറ്റം കൂടുതൽ ഗുരുതരമാകും. സ്വകാര്യവിവരങ്ങള്‍ അനധികൃതമായി കൈവശപ്പെടുത്തി നശിപ്പിക്കുകയോ മാറ്റം വരുത്തുകയോ ചെയ്താലും ശിക്ഷ ലഭിക്കും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്