ആപ്പ്ജില്ല

'270 അടി താഴ്‌ചയിൽ ആ പോരാളി'; ജപ്പാൻ തകർത്ത് തരിപ്പണമാക്കിയ യുഎസ് അന്തർവാഹിനിയുടെ അവശിഷ്‌ടങ്ങൾ 77 വർഷങ്ങൾക്ക് ശേഷം കണ്ടെത്തി

രണ്ടാം ലോകമഹായുദ്ധം രൂക്ഷമായിരിക്കെയാണ് യുഎസ് നേവി അന്തർവാഹിനിയായ ഗ്രനേഡിയർ ജപ്പാൻ സൈന്യത്തിൻ്റെ ആക്രമണത്തിൽ തകർന്നത്. തെക്കുകിഴക്കൻ ഏഷ്യയിൽ വെച്ചാണ് ആക്രമണം ഉണ്ടായത്

Samayam Malayalam 16 Sept 2020, 3:37 pm
ബാങ്കോക്ക്: രണ്ടാം ലോകമഹായുദ്ധം രൂക്ഷമായിരിക്കെ തെക്കുകിഴക്കൻ ഏഷ്യയിൽ മുങ്ങിപ്പോയ യുഎസ് അന്തർവാഹിനിയുടെ അവശിഷ്‌ടങ്ങൾ കണ്ടെത്തി. തായ്‌ലൻഡിലെ തെക്കൻ പ്രദേശത്ത് നിന്ന് 150 കിലോമീറ്റർ അകലെ മലാക്കാ കടലിടുക്കിൽ 270 അടി താഴ്‌ചയിൽ നിന്നാണ് യുഎസ് നേവി അന്തർവാഹിനിയായ ഗ്രനേഡിയറിൻ്റെ ഭാഗങ്ങൾ കണ്ടെത്തിയത്.
Samayam Malayalam കാണാതായ അന്തർവാഹിനി (ചിത്രത്തിന് കടപ്പാട് United States Navy via AP)
കാണാതായ അന്തർവാഹിനി (ചിത്രത്തിന് കടപ്പാട് United States Navy via AP)


Also Read: രാജസ്ഥാനിലെ കോട്ടയിൽ 40ലധികം പേർ സഞ്ചരിച്ച ബോട്ട് മറിഞ്ഞു; അഞ്ച് മൃതദേഹങ്ങൾ കണ്ടെടുത്തു, തെരച്ചിൽ തുടരുന്നു

77 വർഷം മുൻപ് കാണാതായ കപ്പലിൻ്റെ ഭാഗങ്ങളാണ് ലഭ്യമായത്. 2009 മുതൽ പ്രദേശത്ത് നടന്ന തെരച്ചിലാണ് നിർണായക വിവരങ്ങൾ ലഭ്യമായത്. സിംഗപ്പൂർ ആസ്ഥാനമായുള്ള ജീൻ ലൂക്ക് റിവോയറും ഫ്രാൻസിലെ ബെനോയിറ്റ് ലേബറിയും തായ്‌ലൻഡിലെ ഫൂക്കറ്റിൽ താമസിക്കുന്ന ഓസ്‌ട്രേലിയൻ ലാൻസ് ഹൊറോവിറ്റ്‌സും ബെൽജിയൻ ബെൻ റെയ്മാനന്റും ചേർന്ന് നടത്തിയ തെരച്ചിലിലാണ് കപ്പലിൻ്റെ ഭാഗങ്ങൾ കണ്ടെത്തിയത്.

പ്രദേശത്ത് കപ്പലിൻ്റെ അവശിഷ്‌ടങ്ങൾ ഉണ്ടാകാമെന്ന സംശയത്തെ തുടർന്ന് തെരച്ചിൽ ശക്തമാക്കിയിരുന്നു. മത്സ്യത്തൊഴിലാളികളുടെ സഹായവും ഗവേഷകർക്ക് ലഭിച്ചു. കടലിടുക്കിൽ നിന്നുള്ള ഫോട്ടോകളും മറ്റ് തെളിവുകളും യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് നേവൽ ഹിസ്‌റ്ററി ആൻഡ് ഹെറിറ്റേജ് കമാൻഡിലേക്ക് അയച്ച് നൽകി. ഇവർ നടത്തിയ പരിശോധനയിലാണ് ഗ്രനേഡിയറിൻ്റെ ഭാഗങ്ങളാണ് ഇതെന്ന് വ്യക്തമായത്.

രണ്ടാം ലോകമഹായുദ്ധം ശക്തമായ 1943 മാർച്ച് 20ന് ഓസ്‌ട്രേലിയയിലെ ഫ്രീമാൻ്റിൽ നിന്ന് മലാക്കാ കടലിടുക്കിലേക്കും വടക്ക് ആൻഡമാൻ കടലിലേക്കും സഞ്ചരിച്ച ഗ്രനേഡിയർ ജപ്പാൻ സൈന്യത്തിൻ്റെ ആക്രമണത്തിൽ തകർന്നുവെന്നാണ് റിപ്പോർട്ടുകൾ. കപ്പലിൽ ഉണ്ടായിരുന്ന 76ലധികം പേരും ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടുവെങ്കിലും ജപ്പാൻ സൈന്യം ഇവരെ പിടികൂടുകയും രഹസ്യകേന്ദ്രത്തിൽ തടവിലാക്കുകയും ചെയ്‌തു. പട്ടിണിയും മർദ്ദനവും മൂലം ഇവരിൽ പലരും കൊല്ലപ്പെടുകയായിരുന്നു.

Also Read: 100-200 മുന്നറിയിപ്പ് വെടികൾ; സെപ്തംബർ ആദ്യവാരം ഇന്ത്യ-ചൈന അതിർത്തിയിൽ സംഭവിച്ചത്

ലോകത്തെ മുഴുവൻ ആശങ്കയിലാഴ്‌ത്തി രണ്ട് വർഷം മുമ്പ് വടക്കൻ തായ്‌ലൻഡിലെ വെള്ളം നിറഞ്ഞ ഗുഹയിൽ കുടുങ്ങിയ വിദ്യാർഥികളെയും പരിശീലകനെയും രക്ഷിച്ച സംഘത്തിലെ അംഗമാണ് മുങ്ങൽ വിദഗ്‌ധനായ റെയ്മെനന്റ്സ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്