ആപ്പ്ജില്ല

ചാവേറാക്രമണം; ലഹോറില്‍ 18 മരണം; 80 പേര്‍ക്കു പരുക്കേറ്റു

പഞ്ചാബ് നിയമസഭാ മന്ദിരം, ഗവര്‍ണറുടെ വസതി എന്നിവക്ക് നേരെ ഭീകരാക്രമണമുണ്ടായേക്കുമെന്നു മുന്നറിയിപ്പു ലഭിച്ചിരുന്നു

TNN 14 Feb 2017, 8:32 am
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ലഹോറില്‍ ചാവേര്‍ സ്ഫോടനം. സ്ഫോടനത്തില്‍ മൂന്നു പോലീസ് ഉദ്യോഗസ്ഥരടക്കം 18 പേര്‍ കൊല്ലപ്പെട്ടു. 80 പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ഇതില്‍ 11 പേരുടെ നില ഗുരുതരമാണ്. സര്‍ക്കാരിന്‍റെ മരുന്നുനയത്തില്‍ പ്രതിഷേധിച്ച് ഫാര്‍മസിസ്റ്റുകള്‍ നടത്തിയ പ്രതിഷേധ റാലിക്കിടെയായിരുന്നു സ്ഫോടനം നടന്നത്. പോലീസ് ഉദ്യോഗസ്ഥരായിരുന്നു ചാവേറിന്‍റെ ലക്ഷ്യമെന്ന് അധികൃതര്‍ വ്യക്തമാക്കി.
Samayam Malayalam senior police officers among 13 killed as suicide bomber strikes lahore
ചാവേറാക്രമണം; ലഹോറില്‍ 18 മരണം; 80 പേര്‍ക്കു പരുക്കേറ്റു


പ്രതിഷേധ റാലി നടത്തിയവരുമായി പോലീസ് ഉദ്യോഗസ്ഥര്‍ ചര്‍ച്ചക്ക് എത്തിയ സമയത്തായിരുന്നു സ്ഫോടനം നടന്നത്. ഈ സമയം ചാവേര്‍ ഒരു ബൈക്കില്‍ ഇവരുടെ അടുത്തെത്തുന്നതും പൊട്ടിത്തെറിക്കുന്നതും ടിവി ദൃശ്യങ്ങളില്‍ കാണാം. പഞ്ചാബ് നിയമസഭാ മന്ദിരം, ഗവര്‍ണറുടെ വസതി എന്നിവക്ക് നേരെ ഭീകരാക്രമണമുണ്ടായേക്കുമെന്നു മുന്നറിയിപ്പു ലഭിച്ചിരുന്നതായി നിയമമന്ത്രി റാണാ സനാവുള്ള പറ‍ഞ്ഞു.

ആക്രമണത്തെ പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫും സൈനിക മേധാവി ജനറല്‍ ബജ്വയും അപലപിച്ചു. സ്ഫോടനത്തെത്തുടര്‍ന്ന് ഇസ്ലാമാബാദിലും സുരക്ഷ ശക്തമാക്കി.

Senior police officers among 13 killed as suicide bomber strikes Lahore

At least 13 people were killed and 85 injured when a suicide bomber struck Monday evening around 6pm outside the Punjab Assembly in Lahore during a protest, police officials said.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്