ആപ്പ്ജില്ല

ലൈംഗിക ആരോപണം; ഇക്കുറി സാഹിത്യനോബേൽ ഇല്ല

ചരിത്രത്തിൽ ആദ്യമായാണ് സാഹിത്യനൊബേലിനെ ഒഴിച്ച് നിര്‍ത്തിയുള്ള പുരസ്കാര പ്രഖ്യാപനം

Samayam Malayalam 30 Sept 2018, 6:02 pm
സ്റ്റോക്ക് ഹോം: ഏറ്റവും വലിയ നൊബേൽ പുരസ്കാരമായ സാഹിത്യ നൊബേൽ ഇക്കുറിയില്ല. നൊബേല്‍ പുരസ്‌കാരത്തിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് സാഹിത്യനൊബേലിനെ ഒഴിച്ച് നിര്‍ത്തിയുള്ള പുരസ്കാര പ്രഖ്യാപനം നടക്കുന്നത്. നൊബേൽ പുരസ്കാര സമിതിയിലെ അംഗത്തിന്‍റെ ബന്ധുവിനെതിരെ ഉയർന്ന ലൈംഗിക അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഈ വര്‍ഷം നൽകേണ്ട പുരസ്‌കാരം അടുത്തവര്‍ഷം നടക്കുന്ന നൊബേൽ പുരസ്‌കാരചടങ്ങിൽ നല്‍കാൻ അക്കാദമി തീരുമാനിച്ചിരിക്കുന്നുവെന്നാണ് അറിയുന്നത്.
Samayam Malayalam nobel issue


നൊബേല്‍ പുരസ്‌കാരസമിതി അംഗവും എഴുത്തുകാരിയുമായ കാതറീന ഫ്രോസ്റ്റെന്‍സണിന്‍റെ ഭര്‍ത്താവായ ഴാങ് ക്ലോട്ട് ആര്‍നോള്‍ട്ടിന് നേരെയാണ് ലൈംഗിക ആരോപണം ഉയര്‍ന്നിരിക്കുന്നത്. ലൈംഗികാരോപണ കേസിന്‍റെ വിധി തിങ്കളാഴ്ച വരുന്നുമുണ്ട്. നൊബേല്‍ പുരസ്കാര പ്രഖ്യാപനം തിങ്കളാഴ്ച വൈദ്യശാസ്ത്രപുരസ്‌കാര പ്രഖ്യാപനത്തോടൊപ്പമാണ് തുടങ്ങുന്നത്. ശേഷം ഓരോ ദിവസങ്ങളിലായി ഭൗതികശാസ്ത്രം, രസതന്ത്രം, സമാധാനം, സാമ്പത്തികം എന്നീ മേഖലകളിലെ പുരസ്‌കാരങ്ങളും പ്രഖ്യാപിക്കുന്നതാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്