ആപ്പ്ജില്ല

ദുബായ് ഭരണാധികാരിയുടെ മകള്‍ വിവാഹിതയാകുന്നു

അബുദാബി രാജകുടുംബാംഗമായ ഷെയ്‌ക്ക് ഷാലിദുമായാണ് വിവാഹം

Samayam Malayalam 30 Aug 2018, 10:24 pm
ദുബായ്: യു.എ.ഇ വൈസ് പ്രസിഡന്‍റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകള്‍ ഷെയ്ഖ മറിയം വിവാഹിതയാകുന്നു. ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ ഹംദാന്‍ ആല്‍ നഹ്യാനാണ് വരന്‍. ഈ മാസം 24 നായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. ഇക്കഴിഞ്ഞ ജനുവരിയില്‍ ഷെയ്ഖ് മുഹമ്മദിന്റെ മറ്റൊരു മകളുടെ വിവാഹം നടന്നിരുന്നു.
Samayam Malayalam Sheikha Maryam


الف مبروك يالغالية @maryam_mr_al_maktoum ربي يسعدكم ويتمم لكم على خير ❤️❤️❤️ May the rest of your lives be filled with love, joy & happiness ❤️❤️ Congratulations! A post shared by Latifa M R Al Maktoum (@latifamrm1) on Aug 25, 2018 at 3:08am PDT

എന്നാല്‍ വിവാഹത്തീയതിയോ സ്ഥലമോ സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. സമൂഹമാധ്യമങ്ങളില്‍ രാജകുടുംബാംഗങ്ങള്‍ വധുവിനും വരനും ആശംസകള്‍ അറിയിച്ചു. ഷെയ്ഖ മറിയത്തിന്റെ മൂത്ത സഹോദരി ഷെയ്ഖ ലത്തീഫ മുഹമ്മദ് റാഷിദ് അല്‍ മക്തൂം വധുവിന്റെയും വരന്റെയും ചിത്രങ്ങള്‍ ഉള്‍പ്പെടെ പുറത്തുവിട്ടാണ് ആശംസകള്‍ നേര്‍ന്നത്. അബുദാബി രാജകുടുംബാംഗമാണ് ഷെയ്‌ക്ക് ഷാലിദ്. ബ്രിട്ടീഷ് രാജകുമാരന്‍മാരായ വില്യമും ഹാരിയും പഠിച്ച പ്രശസ്‌തമായ ബ്രിട്ടീഷ് റോയല്‍ അക്കാദമിയില്‍ നിന്നാണ് ഷെയ്‌ക്ക് ഖാലിദും ബിരുദപഠനം പൂര്‍ത്തിയാക്കിയിട്ടുള്ളത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്