ആപ്പ്ജില്ല

ഷെറിന് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് അനാഥാലയ ഉടമ

കുട്ടിയ്ക്ക് പോഷകാഹാരക്കുറവുണ്ടായിരുന്നെന്ന വളര്‍ത്തച്ഛൻ്റെ വാദം തള്ളി

TNN 26 Oct 2017, 12:23 pm
ഡാലസ് (യുഎസ്): വടക്കൻ ടെക്സസിലെ റിച്ചാര്‍ഡ്സണിൽ വച്ചു ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട ബാലിക ഷെറിൻ മാത്യൂസിന് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നില്ലെന്ന് ഷെറിനെ കൈമാറിയ അനാഥാലയത്തിന്‍റെ ഉടമ. കുഞ്ഞിനു പോഷകാഹാരക്കുറവിന്‍റെ പ്രശ്നങ്ങളുണ്ടായിരുന്നെന്നും ഇടയ്ക്കിടെ പാലുകൊടുത്തിരുന്നെന്നുമായിരുന്നു ഷെറിന്‍റെ മലയാളിയായ വളര്‍ത്തച്ഛൻ വെസ്ലി മാത്യൂസ് പോലീസിനോട് പറഞ്ഞത്.
Samayam Malayalam sherin mathews was healthy says orphanage owner
ഷെറിന് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് അനാഥാലയ ഉടമ


സംഭവദിവസം പുലര്‍ച്ചെ പാലു കുടിക്കാൻ മടി കാണിച്ച ഷെറിനെ വീടിനു പിന്നിലെ മരച്ചുവട്ടിൽ കൊണ്ടുനിര്‍ത്തുകയും പിന്നീട് കാണാതാകുകയുമായിരുന്നു എന്നായിരുന്നു വെസ്ലിയുടെ ആദ്യമൊഴി. എന്നാൽ കുട്ടിയ്ക്ക് യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്നും പൂര്‍ണ്ണആരോഗ്യവതിയായിരുന്നുവെന്നും മദര്‍ തെരേസ സേവാ സൻസ്ഥാൻ ഉടമ ബബിതാ കുമാരി പറഞ്ഞു. ഈ സ്ഥാപനം ഒന്നരമാസം മുൻപ് അടച്ചു പൂട്ടിയിരുന്നു.

ബീഹാറിലെ നളന്ദയിൽ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിൽ നിന്ന് രണ്ടു വര്‍ഷം മുൻപായിരുന്നു കൊച്ചി സ്വദേശികളായ വെസ്ലി മാത്യൂസും ഭാര്യ സിനിയും കുട്ടിയെ ദത്തെടുത്ത് യുഎസിലേയ്ക്ക് കൊണ്ടുപോയത്.

കുട്ടിയുടെ മൃതദേഹം വീടിനടുത്തുനിന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് മൊഴി മാറ്റിയ വെസ്ലി പാലുകുടിക്കവേ ശ്വാസതടസ്സമുണ്ടായ ഷെറിനെ മരിച്ചെന്നു കരുതി ശരീരം വീട്ടിൽ നിന്നു മാറ്റുകയായിരുന്നുവെന്ന് പോലീസിനെ അറിയിച്ചു. എന്നാൽ നഴ്സായ സിനിയെ സംഭവം അറിയിക്കാത്തതിൽ പോലീസിന് സംശയമുണ്ട്. സിനി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പോലീസ് അറിയിച്ചു.

Sherin Mathews was healthy, says Orphanage owner

Sherin Mathews, the adopeted child allegedly killed by his stepfather Weasley Mathews in Richardson, TX was healthy enough unlike weasley told to police earlier, said Babita Kumari, the owner of the orphanage.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്