ആപ്പ്ജില്ല

ഷെറിൻ മാത്യൂസിന്‍റെ മരണം: വളര്‍ത്തുപിതാവിനെതിരെ കൊലക്കുറ്റം

കുറ്റം തെളിഞ്ഞാൽ വധശിക്ഷ വരെ ലഭിച്ചേക്കാം

TNN 13 Jan 2018, 11:30 am
ഹൂസ്റ്റൺ: ഇന്ത്യൻ വംശയയായ മൂന്നുവയസ്സുകാരി ഷെറിൻ മാത്യൂസ് ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ കുട്ടിയുടെ വളര്‍ത്തുപിതാവ് വെസ്ലി മാത്യൂസിനെതിരെ കൊലക്കുറ്റം ചുമത്തി. കുറ്റം തെളിഞ്ഞാൽ പരോളില്ലാത്ത ജീവപര്യന്തം മുതൽ വധശിക്ഷ വരെ ലഭിച്ചേക്കാവുന്ന കുറ്റമാണിത്. അതേസമയം, വെസ്ലിയുടെ ഭാര്യയും ഷെറിന്‍റെ വളര്‍ത്തമ്മയുമായ സിനിയ്ക്കെതിരെ കുട്ടിയെ ഉപേക്ഷിച്ച കുറ്റമാണ് ചുമത്തിയിട്ടുള്ളത്.
Samayam Malayalam sherins parent charged with murder
ഷെറിൻ മാത്യൂസിന്‍റെ മരണം: വളര്‍ത്തുപിതാവിനെതിരെ കൊലക്കുറ്റം


കൊലക്കുറ്റത്തിനു പുറമെ വെസ്ലി മാത്യൂസിനെതിരെ തെളിവ് നശിപ്പിക്കൽ, കുട്ടിയെ ഉപദ്രവിച്ച് പരിക്കേൽപ്പിക്കൽ എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. ഡാലസ് കൗണ്ടിയിലെ ഡ്രാൻഡ് ജൂറി കുറ്റപത്രം ശരിവച്ചു.

രണ്ട് മുതല്‍ ഇരുപത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റങ്ങളാണ് സിനിയ്ക്കു മേൽ ചുമത്തിയിരിക്കുന്നത്. ഷെറിൻ്റെ മരണം സംഭവിച്ചതെങങനെയെന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഉണ്ടായ സംഭവങ്ങളെപ്പറ്റി തങ്ങള്‍ക്ക് ധാരണയുണ്ടെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. ദമ്പതികള്‍ക്ക് പരമാവധി ശിക്ഷയാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.

2017 ഒക്ടോബര്‍ 7ന് പാലുകുടിക്കാത്തതിന് ശിക്ഷയായി രാത്രി വീടിനു വെളിയിൽ നിര്‍ത്തിയ കുട്ടിയെ കാണാതായെന്ന് വെസ്ലി പോലീസിനെ അറിയിക്കുകയായിരുന്നു. എന്നാൽ രണ്ടാഴ്ചയ്ക്കു ശേഷം കുട്ടിയുടെ മൃതദേഹം വീട്ടിൽ നിന്നും അരക്കിലോമീറ്റര്‍ അകലെയായി ഒരു കലുങ്കിനടിയിൽ നിന്നും കണ്ടെടുക്കുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്