ആപ്പ്ജില്ല

ഏറ്റവും സമ്പന്നയായ കറുത്തവര്‍ഗക്കാരിയുടെ മകന്‍റെ വിവാഹവേദിക്ക് മാത്രം 12 കോടി

ഓസ്‌ട്രേലിയന്‍ സൂപ്പര്‍ മോഡല്‍ ഷാനിന ഷെയ്ഖ് ഉള്‍പ്പെടെയുള്ള പ്രശസ്തരും ബ്ലെന്‍ഹീം കൊട്ടാരത്തിൽ വിവാഹം കൂടാനെത്തി.

TNN 14 Jun 2017, 2:00 pm
കല്യാണത്തിന് എത്രയൊക്കെ ചെലവ് കുറച്ചാലും നമ്മളറിയാതെ പോലും ആഡംബരം അൽപം കൂടിയതായി നമുക്ക് തോന്നാറുണ്ട്. ചിലര്‍ക്ക് മറിച്ചും. എന്നാല്‍ ലോകത്തിലെ ഏറ്റവും സമ്പന്നയായ കറുത്തവര്‍ഗക്കാരിലെ കോടീശ്വരിയുടെ മകന്‍റെ കല്യാണത്തിന് ആ അമ്മ ചെലവ് ഒട്ടും കുറച്ചില്ല. കറുത്തവര്‍ഗക്കാരില്‍ ഏറ്റവും സമ്പന്നയായ സ്ത്രീയുടെ മകന്‍റെ വിവാഹത്തിന് വേദിയായത് വിന്‍സ്റ്റന്‍റ് ചര്‍ച്ചിലിന്‍റെ ജന്മഗൃഹമായ ലണ്ടനിലെ ബ്ലെന്‍ഹീം കൊട്ടാരമാണ്. നൈജീരിയയില്‍ നിന്നു കല്യാണത്തില്‍ പങ്കെടുക്കാന്‍ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം എത്തിയിരുന്നു. കൂടാതെ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ മോഡല്‍ ഷാനിന ഷെയ്ഖ് ഉള്‍പ്പെടെയുള്ള പ്രശസ്തരും ബ്ലെന്‍ഹീം കൊട്ടാരത്തിൽ വിവാഹം കൂടാനെത്തി.
Samayam Malayalam son of worlds richest black woman has most lavish wedding ever
ഏറ്റവും സമ്പന്നയായ കറുത്തവര്‍ഗക്കാരിയുടെ മകന്‍റെ വിവാഹവേദിക്ക് മാത്രം 12 കോടി




അന്‍പതു കോടിയിലേറെയാണ് വിവാഹത്തിന് ആകെ ചെലവായത്. ഇതിൽ 12 കോടി രൂപയാണ് വേദിക്കു മാത്രമായി ചെലവായത്. ആഫ്രിക്കയിലെ പ്രമുഖ എണ്ണ വ്യവസായിയും ഫോബ്‌സ് മാസികയുടെ പട്ടികയില്‍ രാജ്യത്തെ ഏറ്റവും ധനികയുമായ ഫൊലോറുന്‍ഷോ അലാകിജയുടെ മകന്‍ ഫൊലാറിയും ഇറാനിയന്‍ സുന്ദരി നസാനിന്‍ ജഫാരിയനും തമ്മിലുള്ള വിവാഹമാണ് അത്യാഡംബരപൂര്‍വമായി നടന്നത്. പത്തു ലക്ഷം വെളള റോസാപ്പൂക്കൾ കൊണ്ടാണ് വിവാഹവേദി അലങ്കരിച്ചത്. വിവാഹത്തിനായി ഒരുക്കിയ 12 അടി ഉയരമുള്ള കേക്ക് ദമ്പതികൾ ഒന്നിച്ച് മുറിച്ച് ദാമ്പത്യജീവിതത്തിന് തുടക്കം കുറിച്ചു. വിശിഷ്ടമായ മാര്‍ബിള്‍ പാകിയ തറയും സ്വര്‍ണത്താൽ കൊത്തുപണി തീര്‍ത്ത മേല്‍ക്കൂരയും വേദിയുടെ മാറ്റു കൂട്ടി.



അതിഥികൾക്കായി അഞ്ച് തരം വ്യത്യസ്ത ഭക്ഷണങ്ങളാണ് തയ്യാറാക്കിയിരുന്നത്. യുഎസ് പോപ്പ്സ്റ്റാര്‍ റോബിന്‍ തിക്കെയുടെ മ്യൂസിക്കല്‍ ഷോയും അരങ്ങേറി. വിവാഹത്തിന് ശേഷം രാത്രിയില്‍ കൊട്ടാരമുറ്റത്ത് അതിഗംഭീരമായ വെടിക്കെട്ടും നടന്നു.



വ്യവസായി എന്ന നിലയിലും നിക്ഷേപകനെന്ന നിലയിലും ഛായാഗ്രാഹകനായും പ്രശസ്തനായ ഫൊലാറിയുടെ രണ്ടാം വിവാഹമാണിത്. ആദ്യ ഭാര്യ അര്‍ബുദ രോഗ ബാധയെ തുടര്‍ന്ന് മരിച്ചിരുന്നു. ആദ്യ ബന്ധത്തിൽ ഒരു കുട്ടിയുമുണ്ട്. ലോകത്തിലെ ഏറ്റവും ശക്തരായ വനിതകളുടെ പട്ടികയില്‍ 80-ാം സ്ഥാനമാണ് ഫൊലോറുന്‍ഷക്കുള്ളത്. 2014ല്‍ പ്രശസ്ത അവതാരക ഒപ്ര വിന്‍ഫ്രിയെയാണ് സമ്പന്നരായ സ്ത്രീകളുടെ പട്ടികയില്‍ ഫൊലോറുന്‍ഷ പിന്തള്ളിയത്. ഫോബ്‌സ് പട്ടികയില്‍ ആഫ്രിക്കയിലെ 14-ാത്തെ സമ്പന്ന വ്യക്തി കൂടിയാണ് ഇവര്‍.



എന്നാല്‍ കേരളക്കരയിൽ നടന്ന ആഡംബരവിവാഹത്തിന്‍റെ ചെലവിന്‍റെ അത്രയൊന്നും ഈ കോടീശ്വരി മുടക്കിയിട്ടില്ല എന്നതാണ് ശ്രദ്ധേയം. കൊല്ലത്ത് നടന്ന പ്രമുഖ വ്യവസായി രവി പിള്ളയുടെ മകള്‍ ഡോ. ആരതിയുടെ വിവാഹംച്ചെലവ് 55 കോടിയാണ്.














(ചിത്രങ്ങൾക്ക് കടപ്പാട്: michaelbaisden.com)

Son Of World's Richest Black Woman Has Most Lavish Wedding Ever

world’s richest black woman's son marriage Has Most Lavish Wedding Ever

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്