ആപ്പ്ജില്ല

ട്രംപിന്റെ ഏഷ്യാ സന്ദർശനം; ഹവായ് ദ്വീപിലെത്തി സൈനികരെ കണ്ടു

ഏറെ നിര്‍ണായകമെന്നു കരുതുന്ന ദക്ഷിണ കൊറിയ സന്ദര്‍ശനം ചൊവ്വാഴ്ചയാണ് .

TNN 4 Nov 2017, 9:47 am
വാഷിങ്ടൻ: യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ പന്ത്രണ്ടു ദിവസം നീളുന്ന ഏഷ്യ സന്ദര്‍ശനത്തിനു തുടക്കമായി. ജപ്പാനിലേക്കുളള യാത്രയ്ക്കിടെ ആദ്യ ദിനത്തില്‍ അമേരിക്കയുടെ കീഴിലുള്ള ഹവായ് ദ്വീപിലെ ഹെക്കാം വ്യോമസേനാ താവളത്തില്‍ സൈനികരുമായി ട്രംപ് കൂടികാഴ്ച നടത്തി.
Samayam Malayalam spending an extra day in philippines for important meetings
ട്രംപിന്റെ ഏഷ്യാ സന്ദർശനം; ഹവായ് ദ്വീപിലെത്തി സൈനികരെ കണ്ടു


നാളെ ജപ്പാനിലെത്തുന്ന ട്രംപ് ടോക്കിയോയില്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായി കൂടിക്കാഴ്ച നടത്തും. ജപ്പാന്‍, ദക്ഷിണ കൊറിയ, ചൈന, വിയറ്റ്നാം, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളാണ് ട്രംപ് സന്ദർശിക്കുന്നത്.
ഏറെ നിര്‍ണായകമെന്നു കരുതുന്ന ദക്ഷിണ കൊറിയ സന്ദര്‍ശനം ചൊവ്വാഴ്ചയാണ് .

സോളില്‍ പ്രസിഡന്‍റ് മൂണ്‍ ജെ ഇന്നുമായി അദ്ദേഹം ചര്‍ച്ച നടത്തും. എട്ടാം തീയതി ചൈനയിലെത്തുന്ന ട്രംപ് പ്രസിഡന്‍റ് ഷി ചിന്‍പിങ്ങുമായും കൂടിക്കാഴ്ച നടത്തും. 10, 11 തീയതികളില്‍ വിയറ്റ്നാമില്‍ അപെക് സമ്മേളനത്തില്‍ പങ്കെടുക്കും. പിന്നീട് ഫിലിപ്പീന്‍സിലെ മനിലയില്‍ നടക്കുന്ന ആസിയാന്‍ സമ്മേളനത്തില്‍ പങ്കെടുത്ത ശേഷമാവും മടക്കം.

Donald Trump Spending an extra day in Philippines for important meetings

US President Donald Trump has said he would be spending an extra day in the Philippines to attend the East Asia Summit, the White House said.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്