ആപ്പ്ജില്ല

സുപ്രീംകോടതി വിധി: രജപക്സെ പ്രധാനമന്ത്രി പദമൊഴിയുന്നു

ഭൂരിപക്ഷം തെളിയിക്കാനാവാത്ത സാഹചര്യത്തില്‍ പ്രധാനമന്ത്രിയെന്ന നിലയിലുള്ള രാജപക്‌സെയുടെ അധികാരങ്ങള്‍ സസ്‌പെന്‍റ് ചെയ്തുകൊണ്ട് ശ്രീലങ്കന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു

Samayam Malayalam 15 Dec 2018, 8:17 am
കൊളംബൊ: രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹീന്ദ്ര രജപക്സെ സ്ഥാനമൊഴിയുന്നു. ഭൂരിപക്ഷം തെളിയിക്കാനാവാത്ത സാഹചര്യത്തില്‍ പ്രധാനമന്ത്രിയെന്ന നിലയിലുള്ള രാജപക്‌സെയുടെ അധികാരങ്ങള്‍ സസ്‌പെന്‍റ് ചെയ്തുകൊണ്ട് ശ്രീലങ്കന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥാനമൊഴിയാനുള്ള രജപക്സെയുടെ തീരുമാനം.
Samayam Malayalam Mahindra rajapaksa


മഹീന്ദ്ര രജപക്സെയുടെ മകന്‍ നമള്‍ രജപക്സെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. രാജ്യത്തിന്‍റെ സ്ഥിരത ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് രാജിവെക്കാന്‍ തീരുമാനിച്ചതെന്ന് ട്വീറ്റില്‍ വ്യക്തമാക്കുന്നു. രാജപക്സെയ്‍ക്കെതിരെ നേരത്തെ പാര്‍ലമെന്‍റില്‍ രണ്ട് അവിശ്വാസപ്രമേയങ്ങള്‍ പാസാക്കിയിരുന്നെങ്കിലും രാജിവെക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. ഇതിന് ശേഷമാണ് സുപ്രീം കോടതി രജപക്സെയുടെ അധികാരങ്ങള്‍ റദ്ദ് ചെയ്തുകൊണ്ട് ഉത്തരവിട്ടത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്