ആപ്പ്ജില്ല

സ്വീഡനില്‍ ഇന്ത്യന്‍ എംബസിക്കു സമീപം ഭീകരാക്രമണം; 3 മരണം

സ്വീഡനിലെ സ്റ്റോക്ഹോമിൽ ഇന്ത്യൻ എംബസിക്കു തൊട്ടടുത്ത് ട്രക്ക് കടയിലേക്ക് ഇടിച്ചുകയറ്റി

TNN 7 Apr 2017, 10:45 pm
സ്റ്റോക്ഹോം: സ്വീഡനിലെ സ്റ്റോക്ഹോമിൽ ഇന്ത്യൻ എംബസിക്കു തൊട്ടടുത്ത് ട്രക്ക് കടയിലേക്ക് ഇടിച്ചുകയറ്റി. അഞ്ചു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. ട്രക്ക് ഇടിച്ചുകയറ്റിയത് ഭീകരാക്രമണമാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നതെന്ന് സ്വീഡിഷ് പ്രധാനമന്ത്രി സ്റ്റെഫാൻ ലോഫ്വൻ പറഞ്ഞു.
Samayam Malayalam stockholm truck attack kills 3 terrorism is suspected
സ്വീഡനില്‍ ഇന്ത്യന്‍ എംബസിക്കു സമീപം ഭീകരാക്രമണം; 3 മരണം


സ്റ്റോക്‌ഹോമിലെ കാല്‍നടയാത്രക്കാര്‍ക്കു മാത്രമുള്ള തെരുവായ ക്യൂന്‍സ് സ്ട്രീറ്റിലാണ് സംഭവം. പ്രാദേശിക സമയം മൂന്നു മണിയോടെയാണ് ആക്രമണം ഉണ്ടായത്. തെരുവിലെ വ്യാപാര സ്ഥാപനത്തിലേക്കാണ് ട്രക്ക് ഇടിച്ചു കയറ്റിയത്‌. നൂറുകണക്കിന് ആളുകള്‍ ആ സമയം തെരുവില്‍ ഉണ്ടായിരുന്നു. ആക്രമി ട്രക്ക് ഒടിച്ചു കയറ്റിയതോടെ ജനങ്ങള്‍ നാലുപാടും ചിതറിയോടി. സംഭവം നടന്നയുടന്‍ തെരുവില്‍നിന്നും വ്യാപാര സ്ഥാപനത്തില്‍നിന്നും ജനങ്ങളെ ഒഴിപ്പിച്ചു. പൊലിസ് നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. Something's happening on Drottninggatan and around Stockholm. pic.twitter.com/YPbrZSe5Mb — Johnny Chadda (@johnnychadda) April 7, 2017 Stockholm Truck Attack Kills 3; Terrorism Is Suspected

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്