ആപ്പ്ജില്ല

76 വര്‍ഷങ്ങള്‍ക്ക് ശേഷം കടലിനടിയില്‍ നിന്ന് ഒരു കപ്പല്‍

രണ്ടാംലോക മഹായുദ്ധത്തില്‍ മുങ്ങിപ്പോയ കൂറ്റന്‍ വിമാനവാഹിനി

Abhijith VM | TNN 6 Mar 2018, 4:47 pm
രണ്ടാംലോക മഹായുദ്ധത്തില് മുങ്ങിയ അമേരിക്കന് വിമാനവാഹിനിക്കപ്പല് 75 വര്ഷങ്ങള്ക്കുശേഷം കണ്ടെത്തി. യുഎസ്എസ് ലെക്സിങ്ടണ് എന്ന കപ്പല് കണ്ടെടുത്തത് ഓസ്ട്രേലിയയുടെ കിഴക്കന് തീരത്ത് നിന്നാണ്. 1942 മേയ് മാസം പവിഴക്കടലില് നടന്ന ഏറ്റുമുട്ടലിലാണ് യുഎസ്എസ് ലെക്സിങ്ടണ് മുങ്ങിയത്.
Samayam Malayalam lexington1




ഏകദേശം 200ഓളം പേര് ഈ പോരാട്ടത്തില് കൊല്ലപ്പെട്ടു. മൈക്രോസോഫ്റ്റ് സഹസ്ഥാപകന് പോള് അലന് നേതൃത്വം നല്കിയ പര്യവേഷണ സംഘമാണ് കപ്പല് കണ്ടെത്തിയത്.



ഗവേഷകര് നല്കുന്ന ചിത്രങ്ങളില് നിന്ന് കപ്പലിന് കാര്യമായ കേടുപാടുകള് (ദ്രവിക്കല്) ഉണ്ടായിട്ടില്ല. 35 വിമാനങ്ങളുമായി ലെക്സിങ്ടണ് മുങ്ങിയത്. ഇതില് 11 എണ്ണം കണ്ടെത്താനായിട്ടുണ്ട്.



പോള് അലന് നേതൃത്വം നല്കുന്ന വള്ക്കാന് എന്ന കമ്പനിയാണ് പര്യവേഷണം തുടരുന്നത്. പവിഴക്കടലില് ഏകദേശം 3 കിലോമീറ്റര് ആഴത്തിലാണ് കപ്പലിപ്പോള് ഉള്ളതെന്ന് വള്ക്കാന് പറയുന്നു. കപ്പല് കണ്ടെത്തിയതിനെക്കുറിച്ച് പോള് അലന് നേരിട്ടാണ് ട്വീറ്റ് ചെയ്തത്. പര്യവേഷണ വീഡിയോയും അലന് ട്വിറ്ററില് ചേര്ത്തു.


പസിഫിക്കില് നടന്ന അമേരിക്കയുടെ ആദ്യത്തെ വിജയത്തില് പങ്കുവഹിച്ച വിമാന വാഹിനിയാണ് ലെക്സിങ്ടണ് എന്ന് പോള് അലന് ഓര്മ്മിച്ചു

ആര്വി പെട്രല് എന്ന പര്യവേഷണമാണ് വിമാനവാഹിനി കണ്ടെത്തിയത്. പസിഫിക്കിലെ അമേരിക്കയുടെ ആദ്യ വിജയത്തിന് നേതൃത്വം നല്കിയ വിമാനവാഹിനിയുടെ പോരാളികളെ ഓര്മ്മിക്കുന്നു.
പോള് അലന്
ഓതറിനെ കുറിച്ച്
Abhijith VM

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്