ആപ്പ്ജില്ല

ഐഎസിന് തിരിച്ചടി: അവസാന സിറിയൻ നഗരവും തിരിച്ചെടുത്തു

രക്ഷപെട്ട ഭീകരര്‍ മരുഭൂമിയിൽ ഓടിയൊളിച്ചു

TNN 10 Nov 2017, 9:23 am
ബെയ്റൂട്ട്: ഇസ്ലാമിക് സ്റ്റേറ്റ് കൈവശം വച്ചിരുന്ന സിറിയയിലെ അൽബു കമൽ എന്ന സ്ഥലം സിറിയൻ സേന പിടിച്ചെടുത്തു. ഇറാഖിൽ നിന്ന് തുരത്തിയോടിച്ചതിനെത്തുടര്‍ന്ന് സിറിയൻ ഭാഗത്തായിരുന്നു ഐഎസ് തമ്പടിച്ചിരുന്നത്. സിറിയൻ സൈന്യത്തിന്‍റെ കനത്ത തിരിച്ചടിയെത്തുടര്‍ന്ന് രക്ഷപെട്ട ഭീകരര്‍ മരുഭൂമിയിൽ അഭയം തേടി.
Samayam Malayalam syrian troops outsts isis from albu kamal
ഐഎസിന് തിരിച്ചടി: അവസാന സിറിയൻ നഗരവും തിരിച്ചെടുത്തു


ഇറാഖ്, സിറിയ അതിര്‍ത്തികളിലെ കുറച്ചു സ്ഥലങ്ങള്‍ കയ്യടക്കിയാണ് ഐഎസ് ഖിലാഫത്ത് സ്ഥാപിച്ചിരുന്നത്. ബുധനാഴ്ചയാണ് ഇറാഖ് അതിര്‍ത്തിയോടു ചേര്‍ന്നുള്ള സിറിയൻ നഗരമായ അൽബു കമൽ പ്രദേശത്തേയ്ക്ക് ഐഎസ് വിരുദ്ധസേന ഇരച്ചുകയറിയത്. സിറിയൻ സേനയ്ക്കൊപ്പം സഖ്യകക്ഷികളുടെ സൈന്യവും നഗരം മോചിപ്പിക്കാൻ സഹായിച്ചതായി ഔദ്യോഗിക വാര്‍ത്താഏജൻസിയായ സന റിപ്പോര്‍ട്ട് ചെയ്തു. ആദ്യഘട്ടത്തിൽ ചെറുത്തുനിന്ന ഐസ് ആക്രമണത്തിൽ തകര്‍ന്നടിയുകയായിരുന്നു.

ലബനൻ്റെ ഷിയ സൈനിക സംഘമായ ഹിസ്ബുല്ല, ഇറാൻ്റെ റെവലൂഷനറി ഗാർഡ്സ്, ഇറാഖിലെ ഷിയ പോരാളികൾ എന്നിവരാണു സഖ്യകക്ഷികളായി രംഗത്തുണ്ടായിരുന്നതെന്ന് ഒബ്സർവേറ്ററി മേധാവി റാമി ആബ്ദെൽ റഹ്മാൻ അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്