ആപ്പ്ജില്ല

സൽ‍മ ഡാമിന് സമീപം ആക്രമണം: 10 മരണം

തുടർച്ചയായ യുദ്ധം മൂലം തകർന്ന ഡാം 1700 കോടി രൂപ ചെലവിൽ പുനർനിർമിച്ചു നൽകിയത് ഇന്ത്യയായിരുന്നു

TNN 25 Jun 2017, 10:00 pm
കാബുള്‍: അഫ്‍ഘാനിസ്ഥാനിൽ ഇന്ത്യന്‍ സഹായത്തോടെ നിര്‍മിച്ച സൽമ അണക്കെട്ടിന് സമീപം താലിബാന്‍ ആക്രമണം. ആക്രമണത്തില്‍ 10 പൊലീസുകാര്‍ കൊല്ലപ്പെട്ടു. മൂന്നു പേർക്ക് പരിക്കേറ്റു. ഹീറാത്ത് പ്രവിശ്യയിൽ ഇന്നലെയാണ് ആക്രമണമുണ്ടായത്.
Samayam Malayalam taliban attack checkpost near india made dam in afghanistan kill 10 policemen
സൽ‍മ ഡാമിന് സമീപം ആക്രമണം: 10 മരണം


ആക്രമണം നടത്തിയ അഞ്ചു പേരെ പൊലീസ്​ ഏറ്റുമുട്ടലിൽ വധിച്ചു​. എന്നാൽ, ആക്രമണത്തി​ന്‍റെ ഉത്തരവാദിത്തം താലിബാൻ ഏറ്റെടുത്തിട്ടില്ല. 2016 ൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഫ്ഘാൻ പ്രസിഡന്‍റ് അഷ്‌റഫ് ഘാനിയും ചേർന്നാണ് സൽമാ ഡാം ഉദ്ഘാടനം ചെയ്തത്. തുടർച്ചയായ യുദ്ധം മൂലം തകർന്ന ഡാം 1700 കോടി രൂപ ചെലവിൽ പുനർനിർമിച്ചു നൽകിയത് ഇന്ത്യയായിരുന്നു.

ഇന്ത്യ- അഫ്ഘാൻ സൗഹൃദത്തി​ന്‍റെ പ്രതീകം കൂടിയാണ് സല്‍മ ഡാം. സമാധാന ചർച്ചകൾക്ക്​​ താലിബാൻ തയ്യാറാകണ​മെന്ന്​ അഫ്ഘാൻ പ്രസിഡന്‍റ് അഷ്‌റഫ് ഘാനി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

taliban attack checkpost near india-made dam in afghanistan, kill 10 policemen

Attack near the dam which India helped reconstructing. But Taliban has not declared the responsibility.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്