ആപ്പ്ജില്ല

പാക് കോപ്റ്റര്‍ ഉദ്യോഗസ്ഥരെ താലിബാന്‍ മോചിപ്പിച്ചു

താലിബാൻ അധീന പ്രദശത്ത് ഇറങ്ങിയ കോപ്റ്ററിലെ റഷ്യൻ പൈലറ്റിനെയും ആറ് പാക് ഉദ്യോഗസ്ഥരെയുമാണ് താലിബാൻ ഭീകരർ തടവിൽ വെച്ചിരുന്നത്

TNN 13 Aug 2016, 4:30 pm
ഇസ്ലാമബാദ്: ഓഗസ്റ്റ് നാലാം തീയതി അഫ്‍ഗാനിസ്ഥാനിലെ ലോഗറിൽ ഇടച്ചിറക്കിയ പാക് ഹെലികോപ്റ്ററിലെ ഉദ്യോഗസ്ഥരെ താലിബാൻ മോചിപ്പിച്ചു. പാകിസ്ഥാൻ ഇന്‍റലിജൻസ് ഉദ്യോഗസ്ഥരാണ് വാർത്ത പുറത്തു വിട്ടത്. താലിബാൻ അധീന പ്രദശത്ത് ഇറങ്ങിയ കോപ്റ്ററിലെ റഷ്യൻ പൈലറ്റിനെയും ആറ് പാക് ഉദ്യോഗസ്ഥരെയുമാണ് താലിബാൻ ഭീകരർ തടവിൽ വെച്ചിരുന്നത്.
Samayam Malayalam taliban frees crew of crashed pakistani helicopter
പാക് കോപ്റ്റര്‍ ഉദ്യോഗസ്ഥരെ താലിബാന്‍ മോചിപ്പിച്ചു


ഇന്നലെ ഇവരെ മോചിപ്പിച്ച് പാകിസ്ഥാൻ അധികൃതർക്ക് കൈമാറിയതായി റിപ്പോർട്ടുകളുണ്ട്. പാക് അധീന പഞ്ചാബിൽ നിന്നും മി-17 ഹെലികോപ്റ്റർ ഉസ്‌ബെക്കിസ്ഥാൻ വഴി റഷ്യയിലേക്ക് പോകും വഴിയാണ് അഫ്‌ഗാനിൽ ഇറങ്ങിയത്.

പാക്,റഷ്യൻ സർക്കാരുകൾ ഇവരുടെ മോചനത്തിന് ശ്രമം തുടർന്ന് വരികയായിരുന്നു. അഫ്‍ഗാൻ സർക്കാരും ബന്ദികളുടെ മോചനത്തിന് വേണ്ട ശ്രമങ്ങൾ നടത്തിയിരുന്നു. ഇവരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് അഫ്‌ഗാൻ പ്രസിഡന്‍റ് അഷ്‌റഫ് ഘാനിയോട് പാകിസ്ഥാൻ ആവശ്യപ്പെട്ടിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്