ആപ്പ്ജില്ല

പ്രൈമറി സ്കൂളുകളില്‍ ഇംഗ്ലീഷ് പഠനം നിരോധിച്ച്‌ ഇറാന്‍

പ്രൈമറി സ്കൂളുകളില്‍ ഇംഗ്ലീഷ് പഠനം നിരോധിച്ച്‌ ഇറാന്‍

TNN 8 Jan 2018, 8:51 pm
ടെഹ്റാൻ: പ്രൈമറി സ്കൂളുകളില്‍ ഇംഗ്ലീഷ് പഠനം നിരോധിച്ച്‌ ഇറാന്‍. പ്രൈമറി ക്ലാസുകളില്‍ ഇംഗ്ലീഷ് പഠിപ്പിച്ചാല്‍ അത് പാശ്ചാത്യ സാംസ്കാരിക അധിനിവേശത്തിന് വഴി വയ്ക്കുമെന്ന് മതനേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ഗവണ്‍മെന്റിന്റെ തീരുമാനം.
Samayam Malayalam tehran iran bans the teaching of english in primary schools
പ്രൈമറി സ്കൂളുകളില്‍ ഇംഗ്ലീഷ് പഠനം നിരോധിച്ച്‌ ഇറാന്‍


ചെറിയ ക്ലാസുകളില്‍ ഇംഗ്ളീഷ് പഠനത്തെ രൂക്ഷമായി വിമര്‍ശിച്ച്‌ 2016ല്‍ ഇറാന്‍ പരമോന്നത പുരോഹിത നേതാവ് ആയത്തൊള്ള ഖൊമൈനി രംഗത്തെത്തിയിരുന്നു. നഴ്സറി ക്ലാസുകളിലേയ്ക്ക് വരെ ഇംഗ്ലീഷ് എത്തുകയാണെന്ന് ആയത്തൊള്ള ഖൊമൈനി പറഞ്ഞിരുന്നു.

വിദേശ ഭാഷ പഠിപ്പിക്കുന്നതിലല്ല എതിര്‍പ്പെന്നും വിദേശ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിലാണ് എതിര്‍പ്പുള്ളതെന്നും ഈയടുത്ത് അധ്യാപകരെ അഭിസംബോധന ചെയ്തുകൊണ്ട് ആയത്തൊള്ള ഖൊമൈനി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്