ആപ്പ്ജില്ല

കാനഡയിലും ഫ്രാന്‍സിലും ഭീകരാക്രമണം; രണ്ട് പേര്‍ കൊല്ലപ്പെട്ടു

ഫ്രാന്‍സിലെ മാര്‍സില്ലെ റയില്‍വെ സ്റ്റേഷനിലും കാനഡയിലെ എഡ്മണ്ടിലുമാണ് ആക്രമണം നടന്നത്.

TNN & Agencies 1 Oct 2017, 8:19 pm
പാരിസ്: കാനഡയിലും ഫ്രാൻസിലും വ്യത്യസ്ത ആക്രമണങ്ങളില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു, അഞ്ച് പേർക്ക് പരിക്കേറ്റു. ഫ്രാന്‍സിലെ മാര്‍സില്ലെ റയില്‍വെ സ്റ്റേഷനിലും കാനഡയിലെ എഡ്മണ്ടിലുമാണ് ആക്രമണം നടന്നത്. പരിക്കേറ്റവരിൽ ഒരു പോലീസുദ്യോഗസ്ഥനുമുണ്ട്.
Samayam Malayalam terror attack chaos in canada as cops stabbed by man with isis flag
കാനഡയിലും ഫ്രാന്‍സിലും ഭീകരാക്രമണം; രണ്ട് പേര്‍ കൊല്ലപ്പെട്ടു


എഡ്മണ്ടന്‍ സിറ്റിയില്‍ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥന് നേരെയാണ് ആദ്യം ആക്രമണമുണ്ടായത്. കാറില്‍ എത്തിയ ആള്‍ ഉദ്യോഗസ്ഥന് നേരെ കത്തി വിശുകയായിരുന്നു. പോലീസുകാരനേറ്റ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്. ഫ്രാന്‍സിലെ ആക്രമണത്തിലാണ് രണ്ടു പേര്‍ കൊല്ലപ്പെട്ടത്. അക്രമിയെ സുരക്ഷാ സേന വെടിവെച്ച് കൊന്നു. ഇന്ന് പുലർച്ചെയായിരുന്നു ആക്രമണം.


#BREAKING Choas in Edmonton right now. Several ambulances. Reports of vehicle hitting pedestrians. @ctvedmonton #yeg #yegdt pic.twitter.com/q10iXUQTh6 — Sean Amato (@JSJamato) October 1, 2017
കനേഡിയന്‍ ഫുട്ബോള്‍ ലീഗ് മത്സരത്തിനിടെ ട്രാഫിക് നിയന്ത്രിച്ചിരുന്ന ഉദ്യോഗസ്ഥന് നേരെയാണ് ആക്രമണമുണ്ടായത്. കാല്‍നട യാത്രക്കാരനാണ് ഭീകരരുടെ രണ്ടാമത്തെ ഇരയായത്. കാല്‍നട യാത്രക്കാരന് നേരെ വാന്‍ ഇടിച്ചു കയറ്റുകയായിരുന്നു. നാല് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വാന്‍ ഡ്രൈവറെ പോലീസ് പിടികൂടി. വാനിനുള്ളില്‍ നിന്ന് ഇസ്ലാമിക് സ്റ്റേറ്റിന്‍റെ പതാക കണ്ടെത്തി. തീവ്രവാദ ബന്ധം സംശയിക്കുന്നതായി പോലീസ് വ്യക്തമാക്കി. അന്വേഷണം പുരോഗമിക്കുകയാണ്.

terror attack: Chaos in Canada as cops stabbed by man with ISIS flag

Chaos in Canada as cops stabbed by man with ISIS flag. pedestrians ploughed into during Edmonton terror attack.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്