ആപ്പ്ജില്ല

പാകിസ്ഥാന്‍ സ്റ്റോക്ക് എക്സ്‍‍ചേഞ്ചിന് നേരെ ഭീകരാക്രമണം; 10 പേര്‍ കൊല്ലപ്പെട്ടു

കറാച്ചിയിലെ പാകിസ്ഥാന്‍ സ്റ്റോക്ക് എക്സ്‍ചേ‌ഞ്ച് കെട്ടിടത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

Samayam Malayalam 29 Jun 2020, 3:08 pm

Samayam Malayalam പാകിസ്ഥാന്‍ സ്റ്റോക്ക് എക്സ്‍‍ചേഞ്ചിന് നേരെ ഭീകരാക്രമണം

കറാച്ചി: പാകിസ്ഥാനിലെ കറാച്ചിയില്‍ സ്റ്റോക്ക് എക്സ്‍ചേ‌ഞ്ച് കെട്ടിടത്തിന് നേരെ ഭീകരാക്രണം. ആക്രമിസംഘത്തിലെ 10 പേര്‍ കൊല്ലപ്പെട്ടതായി പാകിസ്ഥാനി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു.

Also Read: കൊവിഡ് ഭീതി; വിറങ്ങലിച്ച് അമേരിക്കയും ബ്രസീലും

പോലീസുമായുള്ള ഏറ്റുമുട്ടലില്‍ അക്രമിസംഘത്തിലെ നാല് പേര്‍ കൊല്ലപ്പെട്ടു. നാല് സുരക്ഷാസൈനികരും ഒരു പോലീസുകാരനും ഒരു സാധാരണക്കാരനും ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

തോക്കുധാരികളായ ഒരു സംഘം അക്രമികളാണ് തിങ്കളാഴ്‍ച രാവിലെ കറാച്ചിയിലെ പാകിസ്ഥാന്‍ സ്റ്റോക്ക് എക്സ്‍ചേഞ്ച് ആക്രമിച്ചതെന്ന് പോലീസ് അറിയിച്ചു. കെട്ടിടത്തിന് നേരെ അക്രമികള്‍ ഗ്രനേഡ് എറിയുകയും ചെയ്‍തു.

ആയുധങ്ങളുമായി കാറിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് കറാച്ചി പോലീസ് മേധാവി ഗുലാം നബി മേമന്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‍സ് റിപ്പോര്‍ട്ട് ചെയ്‍തു.

Also Read: തുടരുന്ന ശത്രുത, അവസാനിക്കാത്ത പോരാട്ടം

കറാച്ചിയിലെ അതീവ സുരക്ഷാ മേഖലയിലാണ് പാകിസ്ഥാന്‍ സ്റ്റോക്ക് എക്സ്‍സ്ചേഞ്ച് സ്ഥിതിചെയ്യുന്നത്. നിരവധി സ്വകാര്യ ബാങ്കുകളുടെയും ആസ്ഥാനം ഈ കെട്ടിടത്തിലുണ്ട്.

സിന്ധ് പ്രവിശ്യ ഗവര്‍ണര്‍ ഇമ്രാന്‍ ഇസ്‍മായില്‍ ആക്രമണത്തെ അപലപിച്ചു. ഭീകരവാദം ഇല്ലാതാക്കാന്‍ രാജ്യം നടത്തുന്ന പ്രയത്‍നങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമമാണ് ആക്രമണമെന്നും ആക്രമണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി ശിക്ഷിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഇമ്രാന്‍ ഇസ്‍മായില്‍ ട്വീറ്റ് ചെയ്‍തു.


കൂടുതല്‍ അക്രമികള്‍ കെട്ടിടത്തിലുണ്ടോയെന്ന് വ്യക്തമല്ല. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തതായി റിപ്പോര്‍ട്ടില്ല.


ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്