ടെക്സസ്: ഏഴും, അഞ്ചും വയസുള്ള രണ്ടു പെണ്‍കുട്ടികളെ അമ്മ വെടിവച്ചു കൊലപ്പെടുത്തി. യുഎസിലാണ് ഞെട്ടിക്കുന്ന സംഭവം. ഡാളസില്‍നിന്നു 62 മൈല്‍ അകലെ ഹെന്ഡേഴ്സണ് കൗണ്ടിയിലാണ് കുട്ടികള്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. സാറ നിക്കോള്‍ ഹെന്ഡേഴ്സണ് എന്ന 29-കാരിയായ അമ്മയാണ് സ്വന്തം പെണ്മക്കളെ വെടിവച്ചു കൊന്നത്. വെടിവയ്പിന് മാതാവിനെ പ്രേരിപ്പിച്ചതെന്താണെന്ന് വ്യക്തമല്ല.
ബുധനാഴ്ച വൈകിട്ട് ഇവര്‍ താമസിക്കുന്ന വീട്ടില്‍ കലഹം നടക്കുന്നതായി ഫോണ്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ പ്രശ്നങ്ങളൊന്നുമില്ലെന്ന് സാറയും ഒപ്പമുണ്ടായിരുന്ന പുരുഷനും പോലീസിനെ അറിയിച്ചു. തുടര്‍ന്നു പോലീസ് മടങ്ങി പോകുകയും ചെയ്തു. മൂന്നു മണിക്കൂറുകള്‍ക്കു ശേഷം വീട്ടില്‍ വെടിവയ്പ് നടന്നതായി അറിയിച്ച് പോലീസിനു ഫോണ്‍ സന്ദേശം ലഭിച്ചു. പോലീസ് സംഭവസ്ഥലത്ത് എത്തുമ്പോള്‍ രണ്ടു കുട്ടികളും രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു. ഇരുവരും സംഭവസ്ഥലത്തു തന്നെ മരിച്ചതായി സ്ഥിരീകരിച്ചു.
Texas mother accused of fatally shooting daughters
A North Texas mother is accused of fatally shooting her daughters, 5 and 7.