ബാങ്കോക്: താം ലുവാങ് ഗുഹയില്‍ നിന്ന് നിരവധി ദിവസത്തെ പ്രയത്നത്തിലൂടെ രക്ഷിച്ചെടുത്ത് ചികിത്സയില്‍ കഴിഞ്ഞിരുന്ന 12 കുട്ടികളും ഫുട്ബാള്‍ പരിശീലകനും ആശുപത്രി വിട്ടു.18 ദിവസത്തെ ഗുഹാവാസത്തിനു ശേഷം രക്ഷപ്പെട്ട 'വൈല്‍ഡ് ബോര്‍സ്' ടീം അംഗങ്ങളായ 12 കുട്ടികളുടെയും കോച്ചിന്റെയും ആരോഗ്യ നിലയില്‍ അധികൃതര്‍ ആശുപത്രി അധികൃതർ തൃപ്തി രേഖപ്പെടുത്തി. കുടുംബത്തിന്റെയും മാതാപിതാക്കളുടെയും കൂടെ കൂടുതല്‍ സമയം ചെലവിടണം. കുറച്ച് കാലത്തേക്ക് മാധ്യമങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും ആശുപത്രി അധികൃതർ കുട്ടികള്‍ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഗുഹാജീവിതം ഇനി ഓര്‍മ്മ; തായ് കുട്ടികള്‍ ആശുപത്രി വിട്ടു
മാധ്യമങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും ആശുപത്രി അധികൃതർ കുട്ടികള്‍ക്ക് നിർദ്ദേശം നൽകി
Samayam Malayalam 18 Jul 2018, 4:30 pm