ആപ്പ്ജില്ല

സ്വന്തം കുഞ്ഞിനെ കൊല്ലുന്നത് ലൈവിട്ട ശേഷം അച്ഛൻ ജീവനൊടുക്കി

ഭാര്യയുമായി വഴക്കിട്ട് വീട്ടിൽ നിന്ന് കുഞ്ഞുമായി ഇറങ്ങിയ ഇയാൾ ഹോട്ടലിൽ എത്തി കുഞ്ഞിനെ കെട്ടിത്തൂക്കുകയായിരുന്നു.

TNN 26 Apr 2017, 11:28 am
തായ്‍ലാൻഡിൽ 11 മാസം പ്രായമുള്ള കുഞ്ഞിനെ കൊല്ലുന്നത് ഫെയ്സ്ബുക്കിൽ ലൈഫ് ഇട്ടശേഷം അച്ഛൻ ആത്മഹത്യ ചെയ്തു. ഫുക്കറ്റിലെ ഒറ്റപ്പെട്ട ഒരു ഹോട്ടലിലായിരുന്നു സംഭവം. ഭാര്യയുമായി വഴക്കിട്ട് വീട്ടിൽ നിന്ന് കുഞ്ഞുമായി ഇറങ്ങിയ ഇയാൾ ഹോട്ടലിൽ എത്തി കുഞ്ഞിനെ കെട്ടിത്തൂക്കുകയായിരുന്നു. സംഭവം ഫെയ്സ്ബുക്കിൽ ലൈവായി കണ്ട ബന്ധുക്കൾ പോലീസിൽ വിവരമറിയിച്ചു. എന്നാൽ പോലീസ് സ്ഥലത്തെത്തുമ്പോഴേക്കും മകൾക്കൊപ്പം അച്ഛനും ജീവൻവെടിഞ്ഞിരുന്നു.
Samayam Malayalam thai man kills baby on facebook live then takes own life
സ്വന്തം കുഞ്ഞിനെ കൊല്ലുന്നത് ലൈവിട്ട ശേഷം അച്ഛൻ ജീവനൊടുക്കി


രണ്ട് വീഡിയോകളാണ് ഫേസ്ബുക്കിൽ പുറത്ത് വിട്ടിരിക്കുന്നത് എന്നാണ് വാർത്ത ഏജൻസിയായ റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തത്. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് വീഡിയോ ദൃശ്യങ്ങൾ ഫെയ്സ്ബുക്കിൽ നിന്ന് നീക്കം ചെയ്യുകയും ഇത്തരം ദൃശ്യങ്ങൾ ഫെയ്സ്ബുക്കിൽ പ്രചരിപ്പിക്കാൻ പാടില്ലെന്നും ഫെയ്സ്ബുക്ക് വക്താവ് പത്രകുറിപ്പിൽ വ്യക്തമാക്കി.

Thai man kills baby on Facebook Live then takes own life

The 21-year-old hanged his daughter, and then himself, at a deserted hotel in Phuket on Monday, reportedly after an argument with his wife.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്