ആപ്പ്ജില്ല

ലോകത്തിലെ ഏറ്റവും പ്രായമേറിയ ഒറാംഗ് ഊട്ടാന്‍ ഇനി ഓര്‍മ്മ

62 വയസായിരുന്നു മുത്തശ്ശിയുടെ പ്രായം

Samayam Malayalam 19 Jun 2018, 2:17 pm
സിഡ്‌നി: ലോകത്തിലെ ഏറ്റവും പ്രായമുള്ള സുമാത്രന്‍ ഒറാംഗ് ഊട്ടാന്‍ ഇനി ഓര്‍മ്മ മാത്രം. പെര്‍ത്ത് മൃഗശാലയില്‍ ഉണ്ടായിരുന്ന പുവാന്‍ എന്ന പെണ്‍ ഒറാംഗ് ഉട്ടനാണ് ചത്തത്. 62 വയസായിരുന്നു മുത്തശ്ശിയുടെ പ്രായം.
Samayam Malayalam Capture


1968ലാണ് പുവാന്‍ പെര്‍ത്തിലെ മൃഗശാലയില്‍ എത്തുന്നത്. ഗ്രാന്‍ഡ് ഓള്‍ഡ് ലേഡി എന്നാണ് പുവാന്‍ അറിയപ്പെട്ടിരുന്നത്. 2016 ല്‍ ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും പ്രായമുള്ള സുമാത്രന്‍ ഒറാംഗ് ഉട്ടനായി ഗിന്നസ് ലോകറിക്കാര്‍ഡ് അധികൃതര്‍ അംഗീകരിച്ചിരുന്നു.
ഏറെ നാളായി വാര്‍ദ്ധക്യ സംബന്ധമായ അസുഖങ്ങള്‍ ബാധിച്ച് കിടപ്പിലായിരുന്നു പുവാന്‍.

മൃഗശാലയിലെ ഒരു പ്രധാന വ്യക്തിയായിട്ടായിരുന്നു പുവാനെ എല്ലാവരും കണ്ടിരുന്നത്. എല്ലാവര്‍ക്കും ബഹുമാനത്തോടെയായിരുന്നു പുവാനോട് പെരുമാറിയിരുന്നത്. തിരിച്ചു ബാക്കിയുള്ളവരോട് പുവാന്‍റെ പെരുമാറ്റവും അങ്ങനെത്തന്നെയായിരുന്നു എന്ന് മൃഗശാല അധികൃതര്‍ പറയുന്നു.

വംശനാശ ഭീഷണി നേരിടുന്ന പട്ടികയിലാണ് സുമാത്രന്‍ ഒറാംഗ് ഊട്ടാനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വേട്ടയും വനനശീകരണവുമാണു ഒറാംഗ് ഉട്ടനെ വംശനാശത്തിന്‍റെ വക്കിലെത്തിച്ചിരിക്കുന്നത്. സുമാത്രന്‍ ഒറാംഗ് ഉട്ടന്‍ 11 കുട്ടികള്‍ക്ക് ജന്മം നല്‍കിയിട്ടുണ്ട്. ഓസ്‌ട്രേലിയ, അമേരിക്ക, ഇന്‍ഡോനേഷ്യ എന്നിവിടങ്ങളിലെല്ലാം 54 കുട്ടികള്‍ ഉണ്ട്.

വംശനാശ ഭീഷണി നേരിടുന്ന ജീവികളിൽ ഒന്നാണ് സുമാട്രൻ ഒറാങ്ങ് ഉട്ടാൻ. Pongo abelii എന്നാണ് ശാസ്ത്രനാമം. ഇന്ന് ആകെ 7,300 ആണ് ഇവയുടെ ജനസംഖ്യ . 1.5 മീറ്റർ വരെ ഇവയ്ക്കു നീളം ഉണ്ടാകും. ആൺ കുരങ്ങുകൾക്ക് 90 കിലോഗ്രാം വരെ ഭാരം ഉണ്ട്. ഇവ സുമാത്രയുടെ വടക്ക് ഭാഗങ്ങളിലെ മഴക്കാടുകളിൽ മാത്രമാണ് കാണപ്പെടുന്നത്.

ഒറാങ്ങ്ഉട്ടാൻ ജനുസ്സിൽ വംശനാശ ഭീഷണി നേരിടുന്ന ,ബോർണിയൻ ഒറാങ്ങ്ഉട്ടാൻ (Pongo pygmaeus ) , സുമാത്രൻ ഒറാങ്ങ്ഉട്ടാൻ (Pongo abelii ) എന്നീ രണ്ടിനങ്ങൾ മാത്രമാണ് ഇനി അവശേഷിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്