ആപ്പ്ജില്ല

​ കറാച്ചിയിൽ തെരുവ്‍നായ്ക്കളെ കൂട്ടമായി കൊന്നൊടുക്കുന്നു

പാകിസ്താനിലെ കറാച്ചിയിലാണ് നിരവധി പേർക്ക് നായ്‌ക്കളുടെ കടിയേറ്റതിനെ തുടർന്ന് നായ്ക്കളെ കൊല്ലുന്നത്.

TNN 6 Aug 2016, 11:37 am
കറാച്ചി: തെരുവ്‍നായ ശല്യം രൂക്ഷമായതോടെ നൂറു കണക്കിന് തെരുവ്‍നായ്ക്കളെ കൊല്ലാൻ അധികൃതർ തീരുമാനിച്ചു. പാകിസ്താനിലെ കറാച്ചിയിലാണ് നിരവധി പേർക്ക് നായ്‌ക്കളുടെ കടിയേറ്റതിനെ തുടർന്ന് നായ്ക്കളെ കൊല്ലുന്നത്.
Samayam Malayalam thousands of straydogs killed in karachi
​ കറാച്ചിയിൽ തെരുവ്‍നായ്ക്കളെ കൂട്ടമായി കൊന്നൊടുക്കുന്നു


കോഴിയിറച്ചിയിൽ വിഷഗുളിക കൂട്ടിച്ചേർത്താണ് നായ്ക്കളെ കൊല്ലുന്നത്. ചത്ത നായ്ക്കളെ മുനിസിപ്പാലിറ്റി അധികൃതർ നീക്കം ചെയ്യുകയാണ്. എന്നാൽ ഇതുവരെ എത്ര നായ്ക്കൾ ചത്തു എന്നതിന് കൃത്യമായ കണക്ക് ലഭ്യമായിട്ടില്ല.

നഗരവാസികൾക്ക് ഭീഷണിയായതോടെയാണ് അധികൃതർ തെരുവുനായ്ക്കളെ കൊല്ലാൻ തീരുമാനിച്ചത്. എന്നാൽ മുനിസിപ്പാലിറ്റിയുടെ ഈ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് മൃഗസംരക്ഷണ പ്രവർത്തകർ. ഈ വർഷം ഇതുവരെ 3700 പേരാണ് തെരുവ്‍നായ്ക്കളുടെ ആക്രമണത്തിന് ഇരയായിട്ടുള്ളത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്