ആപ്പ്ജില്ല

മൂന്ന് ഇന്ത്യന്‍ ചാരന്മാരെ അറസ്‍റ്റ് ചെയ്‍തതായി പാകിസ്ഥാന്‍

അബ്ബാസ്‍പൂര്‍ സ്ഫോടനത്തിന്‍റെ സൂത്രധാരന്മാരെന്ന്

TNN 15 Apr 2017, 10:21 am
റാവല്‍കോട്ട്: ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ ചാരന്മാരായ മൂന്നു പേരെ പികികൂടിയതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. പാക് അധിനിവേശ കശ്‍മീരിലെ റാവല്‍കോട്ടില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.
Samayam Malayalam three raw agents arrested in pakistan
മൂന്ന് ഇന്ത്യന്‍ ചാരന്മാരെ അറസ്‍റ്റ് ചെയ്‍തതായി പാകിസ്ഥാന്‍


ഖലീല്‍, ഇംതിയാസ്, റഷീദ് എന്നിവരാണ് പിടിയിലായതെന്ന് ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്‍തു. അബ്ബാസ്‍പൂര്‍ ബോംബ് സ്‍ഫോടന കേസിലെ സൂത്രധാരന്മാര്‍ ഇവരാണെന്നാണ് പാകിസ്‍ഥാന്‍റെ ആരോപണം. ഇവര്‍ റോയുടെ ഏജന്‍റുമാരാണെന്ന് റാവല്‍കോട്ട് ഡിഐജി സജ്ജദ് ഹുസൈന്‍ പറഞ്ഞു.

റോ ഉദ്യോഗസ്ഥരായി മേജര്‍ രഞ്ജിത്, മേജര്‍ സുല്‍ത്താന്‍ എന്നിവര്‍ തങ്ങളുമായി ബന്ധപ്പെട്ടിരുന്നെന്ന് പിടിയിലായവര്‍ സമ്മതിച്ചതായി സജ്ജദ് ഹുസൈന്‍ പറഞ്ഞു. ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി, കംബൈന്‍ഡ് മിലിട്ടറി ആശുപത്രി എന്നിവ തകര്‍ക്കുകയായിരുന്നു ഇവരുടെ ഉദ്ദേശമെന്നാണ് പോലീസിന്‍റെ ആരോപണം.

Three RAW agents arrested in Pakistan

Pakistan media reported that three RAW agents were arrested from Pak ocupied Kashmir.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്