ആപ്പ്ജില്ല

ടൊറന്റോയിൽ ജനക്കൂട്ടത്തിനിടയിലേയ്ക്ക് വാൻ ഇടിച്ചുകയറ്റി; 10 പേര്‍ മരിച്ചു

എന്നെ വെടിവയ്ക്കൂ, എന്ന് ആക്രോശിച്ച് കൊണ്ട് വാന്‍ ഡ്രൈവര്‍ പൊലീസിന് നേരെ പാഞ്ഞടുത്തെങ്കിലും ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു.

Samayam Malayalam 24 Apr 2018, 8:04 am
ടൊറന്റോ: കാനഡയിലെ ടൊറന്റോയില്‍ തിരക്കേറിയ സ്ഥലത്ത് വഴിയാത്രികർക്കിടയിലേക്ക് അജ്ഞാതൻ വാൻ ഓടിച്ചുകയറ്റിയുണ്ടായ ദുരന്തത്തിൽ 10 പേര്‍ മരിച്ചു.15 പേര്‍ക്ക് പരിക്കേറ്റു. ‘എന്നെ വെടിവയ്ക്കൂ, എന്ന് ആക്രോശിച്ച് കൊണ്ട് വാന്‍ ഡ്രൈവര്‍ പൊലീസിന് നേരെ പാഞ്ഞടുത്തെങ്കിലും ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു.
Samayam Malayalam toronto-van


ഫിഞ്ച് ആന്‍ഡ് യങ്ങ് സ്ടീറ്റിനു സമീപം ഇന്ത്യന്‍ സമയം രാത്രി 11 മണിയോടെയായിരുന്നു സംഭവം. വഴിയാത്രികര്‍ക്കിടയിലേക്ക് ഇയാള്‍ മനപ്പൂര്‍വം വാന്‍ ഓടിച്ചുകയറ്റുകയായിരുന്നു. വാനിന്റെ മുന്‍വശം പൂര്‍ണമായി തകര്‍ന്നനിലയിലാണ്. ആളുകളുടെ ഷൂസുകളും ബാഗുകളും മറ്റും സംഭവസ്ഥലത്ത് ചിതറിക്കിടക്കുന്നതായി കാണാം. റൈഡര്‍ ട്രക്ക് ആന്‍ഡ് റെന്‍ഡല്‍ എന്നു രേഖപ്പെടുത്തിയിരിക്കുന്ന വാന്‍ സംഭവസ്ഥലത്തുതന്നെയുണ്ട്.

ഇതേസമയം, ഭീകരാക്രമണമാണോ ഇതെന്നതിന് സൂചനകളൊന്നും ലഭിച്ചിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്