ആപ്പ്ജില്ല

ഫിലിപ്പീന്‍സിനെ ദുരിതത്തിലാക്കി 'കായി ടക്ക്' കൊടുങ്കാറ്റ്

ഫിലിപ്പീന്‍സില്‍ കനത്ത നാശനഷ്ടം വിതച്ച്‌ 'കായി ടക്ക്' കൊടുങ്കാറ്റ്. ആയിരക്കണക്കിന് ആളുകളാണ് വീടുകള്‍ നഷ്ടമായി ദുരിതത്തിലായത്

TNN 17 Dec 2017, 10:41 pm
മാറ്റ്നോഗ്: ഫിലിപ്പീന്‍സില്‍ കനത്ത നാശനഷ്ടം വിതച്ച്‌ 'കായി ടക്ക്' കൊടുങ്കാറ്റ്. ആയിരക്കണക്കിന് ആളുകളാണ് വീടുകള്‍ നഷ്ടമായി ദുരിതത്തിലായത്. മണിക്കൂറില്‍ ഏകദേശം 90 കിലോമീറ്ററില്‍ (56 മൈല്‍) വീശിയടിച്ച കായി ടക്ക് കൊടുങ്കാറ്റ് കനത്ത നാശനഷ്ടമാണ് സൃഷ്ടിച്ചത്. ഫിലിപ്പീന്‍സിന്റെ കിഴക്കന്‍ ദ്വീപില്‍ കൊടുങ്കാറ്റിനെ തുടര്‍ന്ന് 30 പേർ കൊല്ലപ്പെട്ടു
Samayam Malayalam tropical storm kai tak brings flooding rain landslides to the philippines
ഫിലിപ്പീന്‍സിനെ ദുരിതത്തിലാക്കി 'കായി ടക്ക്' കൊടുങ്കാറ്റ്


ഫിലിപ്പീന്‍സില്‍ മൂന്നാമത്തെ വലിയ ദ്വീപായ ശമറിന്‍റെ വടക്കന്‍ ഭാഗത്ത് കൊടുങ്കാറ്റ് ശക്തമായി ആഞ്ഞടിച്ചിരുന്നു. തുടര്‍ന്ന് 87,700 ആളുകളെ വീടുകളില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ചിരുന്നു.

ശമറില്‍ വീശിയ കാറ്റിന്റെ ഭാഗമായി അടുത്തുള്ള ലെയ്റ്റ ദ്വീപില്‍ വെള്ളപ്പൊക്കവും, മണ്ണിടിച്ചിലും ഉണ്ടായതായി അധികൃതര്‍ റിപ്പോര്‍ട്ട് വ്യക്തമാക്കി. 4.5 ദശലക്ഷം ജനസംഖ്യയുള്ള ഈ ദ്വീപുകള്‍ നാല് വര്‍ഷം മുന്‍പ് സൂപ്പര്‍ ടൈഫൂണ്‍ ഹൈയന്‍ കൊടുങ്കാറ്റ് വീശിയതിനെ തുടര്‍ന്ന് 7,350ത്തില്‍ പരം ആളുകള്‍ മരണപ്പെട്ടിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്