ആപ്പ്ജില്ല

വീണ്ടും ശീതയുദ്ധത്തിലേയ്ക്ക് യുഎസ്; 'പഴയ ശത്രു'വിനെ കൂട്ടുപിടിച്ച് ചൈനയ്ക്കെതിരെ പടനീക്കം

തന്ത്രപ്രധാനമായ വിഷയങ്ങളിൽ ചൈനയ്ക്കെതിരെ യുഎസ് പ്രസിഡൻ്റ് ട്രംപ് പരസ്യമായി രംഗത്തെത്തിയതിനു പിന്നാലെയാണ് റഷ്യയുമായി നിര്‍ണായക ചര്‍ച്ചകള്‍.

Samayam Malayalam 25 Jul 2020, 7:47 am
വാഷിങ്ടൺ: ചൈനയ്ക്കെതിരെയുള്ള കടുത്ത നടപടികളുമായി യുഎസ് ഭരണകൂടം മുന്നേറുന്നതിനിടെ അടുത്ത ശീതയുദ്ധത്തിൻ്റെ സൂചനകളുമായി നേതാക്കള്‍. ചൈനീസ് ഭരണകൂടത്തിൻ്റെ 'കിരാതനടപടികള്‍ക്കതിരെ ലോകം ഒന്നിക്കണമെന്ന്' ആഹ്വാനം ചെയ്ത യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ വാക്കുകള്‍ക്ക് പിന്നാലെയാണ് പുതിയ വിവരങ്ങള്‍ പുറത്തു വരുന്നത്. ചൈനയ്ക്കെതിരായ പുതിയ നീക്കം ചര്‍ച്ച ചെയ്യാനായി യുഎസ് പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപും റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിര്‍ പുടിനും തമ്മിൽ അഞ്ചാമതും ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
Samayam Malayalam യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്
യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്


ആയുധ ഇടപാടുകള്‍, എണ്ണ വിൽപന, ഇറാനിലെ സാഹചര്യം തുടങ്ങിയ വിഷയങ്ങളിൽ ഭാവിയിൽ ചൈനയോടു സ്വീകരിക്കുന്ന നിലപാടുകള്‍ എന്തെല്ലാമെന്ന് തീരുമാനിക്കാനാണ് ഇരുനേതാക്കളും തമ്മിൽ ചര്‍ച്ച നടത്തിയത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇരുനേതാക്കളും തമ്മിൽ ഇത് അഞ്ചാം തവണയാണ് സംസാരിക്കുന്നതെന്നാണ് വാഷിങ്ടണിലെയും മോസ്കോയിലെയും നയതന്ത്രജ്ഞരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. ആഗോള സമാധാനത്തിന് വിഘാതമാകുന്ന നടപടികളുടെ പേരിൽ ചൈനയ്ക്കെതിരെ നടപടി വേണമെന്നാണ് യുഎസിൻ്റെ ആവശ്യം.

Also Read: മഹാരാഷ്‌ട്രയിൽ 9615 പുതിയ കേസുകൾ; 278 കൊവിഡ് മരണം, തമിഴ്‌നാട്ടിൽ 6785 രോഗബാധിതർ കൂടി

കൊവിഡ്-19 ആഗോള മഹാമാരിയ്ക്ക് ഉത്തരവാദി ചൈനയാണെന്ന് ആവര്‍ത്തിച്ച് പറയുന്ന യുഎസ് പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ് ദക്ഷിണ ചൈനാക്കടൽ ഉള്‍പ്പെടെയുള്ള വിഷയങ്ങളിലും ചൈനയ്ക്കെതിരെ നിലപാട് കടുപ്പിച്ചിട്ടുണ്ട്. ചൈനയുമായുള്ള ശീതയുദ്ധത്തിൽ നിര്‍ണായകമായ റഷ്യൻ കൂട്ടുകെട്ടിൻ്റെ പേരിൽ ട്രംപ് യുഎസിനുള്ളിൽ തന്നെ എതിര്‍പ്പ് നേരിടുന്നുണ്ട്. യുഎസിൻ്റെ ഒന്നാം നമ്പര്‍ ശത്രു ചൈനയല്ല, റഷ്യയാണെന്ന് കരുതുന്നവരാണ് ട്രംപിനെതിരെ രംഗത്തു വന്നിട്ടുള്ളത്.

Also Read: സമ്പൂർണ ലോക്ക് ഡൗൺ ഉടനില്ല; 'സര്‍വകക്ഷിയോഗത്തിൻ്റെ അഭിപ്രായത്തോട് യോജിപ്പ്'

ഹോങ്കോങിൻ്റെ സ്വയംഭരണം എടുത്തുനീക്കുന്ന ചൈനീസ് നിലപാടാണ് യുഎസിനെ ഏറ്റവുമധികം ചൊടിപ്പിച്ചിട്ടുള്ളത്. ഏതാനും ദിവസം മുൻപ് യുഎസിൻ്റെയും ചൈനയുടെയും നാവികസേനാക്കപ്പലുകള്‍ ഒരേ സമയം, തര്‍ക്കപ്രദേശമായ ദക്ഷിണചൈനാക്കടലിൽ അഭ്യാസപ്രകടനങ്ങള്‍ നടത്തിയിരുന്നു. കിഴക്കൻ ലഡാഖിൽ ചൈനീസ് സൈന്യം നടത്തിയ കടന്നുകയറ്റത്തിലും യുഎസ് പിന്തുണ ഇന്ത്യയ്ക്കായിരുന്നു. ഏറ്റവുമൊടുവിൽ കൊവിഡ്-19 വാക്സിൻ ഗവേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചൈന ചോര്‍ത്തുന്നുവെന്ന് ആരോപിച്ച് ഹൂസ്റ്റണിലെ ചൈനീസ് കോൺസുലേറ്റ് യുഎസ് അടപ്പിച്ചിരുന്നു. ഇതിനു മറുപടിയായി ചെങ്ദുവിലെ യുഎസ് കോൺസുലേറ്റ് അടയ്ക്കാൻ ചൈനയും ഉത്തവിട്ടിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്