ആപ്പ്ജില്ല

60 റഷ്യന്‍ നയതന്ത്രജ്ഞരെ അമേരിക്ക പുറത്താക്കി

60 റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ അമേരിക്ക പുറത്താക്കി

Samayam Malayalam 26 Mar 2018, 11:31 pm
വാഷിംഗ്ടണ്‍: 60 റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ അമേരിക്ക പുറത്താക്കി. മുന്‍ റഷ്യന്‍ ചാരന്‍ സെര്‍ജി സ്‌ക്രിപലിനും മകള്‍ യൂസിയയ്ക്കും നേരെ രാസായുധ പ്രയോഗം നടന്നതില്‍ പ്രതിഷേധിച്ചാണ് അമേരിക്കയുടെ നീക്കം. ഇതുകൂടാതെ റഷ്യയുടെ സിയാറ്റില്‍ കോണ്‍സുലേറ്റ് അടച്ച് പൂട്ടാനും ട്രംപ് ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Samayam Malayalam trump expelling 60 russian diplomats
60 റഷ്യന്‍ നയതന്ത്രജ്ഞരെ അമേരിക്ക പുറത്താക്കി


ഏഴ് ദിവസത്തിനകം അമേരിക്ക വിടണമെന്നാണ് പുറത്താക്കപ്പെട്ട നയതന്ത്രജ്ഞര്‍ക്ക് ലഭിച്ച നിര്‍ദ്ദേശം. കഴിഞ്ഞ മാര്‍ച്ച് നാലിനാണ് മുന്‍ റഷ്യന്‍ ചാരന്‍ സെര്‍ജി സ്‌ക്രിപലിനും മകള്‍ക്കും നേരെ ബ്രിട്ടനില്‍ രാസായുധ പ്രയോഗം നടന്നത്. ഇരുവരും ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്