ആപ്പ്ജില്ല

അ​മേ​രി​ക്ക സ​ന്ദ​ര്‍​ശി​ക്കാ​ന്‍ പു​ടി​നെ ക്ഷ​ണി​ച്ച്‌ ട്രം​പ്

അ​മേ​രി​ക്ക സ​ന്ദ​ര്‍​ശി​ക്കാ​ന്‍ റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്‍റ് വ്ലാ​ഡി​മി​ര്‍ പു​ടി​ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ ക്ഷ​ണം

Samayam Malayalam 20 Jul 2018, 12:28 pm
Samayam Malayalam trump invites putin to visit washington
അ​മേ​രി​ക്ക സ​ന്ദ​ര്‍​ശി​ക്കാ​ന്‍ പു​ടി​നെ ക്ഷ​ണി​ച്ച്‌ ട്രം​പ്
വാഷിംഗ്ടണ്‍: അമേരിക്ക സന്ദര്‍ശിക്കാന്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിന് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ക്ഷണം. പുടിന്‍റെ സന്ദര്‍ശനം സംബന്ധിച്ച്‌ ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറ സാന്‍ഡേഴ്സ് ട്വിറ്ററില്‍ കുറിച്ചു.

സാറ സാന്‍ഡേഴ്സിന്‍റെ ട്വീറ്റിനു പിന്നാലെ ട്രംപും ഇക്കാര്യം സ്ഥിരീകരിച്ച്‌ ട്വീറ്റ് ചെയ്തു. പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്കു വീണ്ടും കാത്തിരിക്കുകയാണെന്നു ട്രംപ് പറഞ്ഞു. റഷ്യ അമേരിക്കയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നതായി പുടിന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്