ആപ്പ്ജില്ല

ട്രംപിന് റഷ്യയോടാണ് കൂറെന്ന് ഹിലരി

ഇതു ദേശസുരക്ഷ സംബന്ധിച്ച് ആശങ്ക ഉയർത്തുന്നു എന്ന് ഹിലരി

TNN 2 Aug 2016, 10:56 am
വാഷിങ്‍ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡോണൾഡ് ട്രംപിനു റഷ്യയോടാണ് സമ്പൂർണമായ കൂറെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്‍റണ്‍ ആരോപിച്ചു. ഇതു ദേശസുരക്ഷ സംബന്ധിച്ച് ആശങ്ക ഉയർത്തുന്നു എന്നും ഹിലരി പറഞ്ഞു.
Samayam Malayalam trump is pro russia says hillary
ട്രംപിന് റഷ്യയോടാണ് കൂറെന്ന് ഹിലരി


പുടിനെ പിന്തുണയ്ക്കാൻ ട്രംപ് വല്ലാത്ത താൽപര്യമാണു കാട്ടുന്നതെന്നു നമുക്കറിയാം. ക്രൈമിയയിലും യുക്രെയ്നിലും പുടിന്‍റെ ഇടപെടലുകളെ ട്രംപ് പിന്തുണയ്ക്കുന്നു. ഇവിടെ അമേരിക്ക ഇടപെടരുതെന്നാണു ട്രംപിന്‍റെ അഭിപ്രായം. റഷ്യയ്ക്കെതിരായ ഉപരോധം നീക്കണമെന്നുമാണ് ട്രംപ് ആഗ്രഹിക്കുന്നതെന്നും ഹിലരി ആഞ്ഞടിച്ചു.

ക്രൈമിയയെ റഷ്യയോടു കൂട്ടിച്ചേർത്ത പുടിന്‍റെ നടപടി യുഎസ് അംഗീകരിക്കണമെന്നും മോസ്കോയുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള മാര്‍ഗം അതു മാത്രമാണെന്നും ട്രംപ് ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഭീകരവാദികൾക്കെതിരായ പോരാട്ടത്തിൽ റഷ്യയുമായി സഹകരണം ശക്തമാക്കാന്‍ ഇതു സഹായിക്കുമെന്നും റഷ്യയുടെ ഭാഗമാകാനാണ് ക്രൈമിയയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ട്രംപ് പറഞ്ഞിരുന്നു. യുഎസ്സിന്‍റെ നിലവിലുള്ള റഷ്യന്‍ നയത്തിന് വിരുദ്ധമാണ് ഇത്.

എന്നാല്‍ റഷ്യയുമായോ പുടിനുമായോ തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ട്രംപ് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്