ആപ്പ്ജില്ല

പാരിസ് ഉടമ്പടിയില്‍ നിന്ന് യുഎസ് പിന്മാറുന്നു: പ്രസിഡന്‍റ് ട്രംപ്

സിറിയയും നിക്കരാഗ്വയും മാത്രമായിരുന്നു കരാറില്‍ നിന്ന് ഇതുവരെ കുറച്ചകലം പാലിച്ചിരുന്നത്

TNN 2 Jun 2017, 8:12 am
വാഷിങ്ടൺ: കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പാരിസ് ഉടമ്പടിയില്‍ നിന്ന് അമേരിക്ക പിന്മാറുന്നുവെന്ന് യുഎസ് പ്രസിഡന്‍റ് ട്രംപ്. ചൈനയുടെ ഗൂഢാലോചനാ ഫലമാണ് പാരിസ് ഉടമ്പടിയെന്നും യുഎസ് താല്‍പര്യങ്ങള്‍ക്കു വിരുദ്ധമായ ഉടമ്പടി വിവേചനപരമാണെന്നും ട്രംപ് വ്യക്തമാക്കി.
Samayam Malayalam trump will withdraw u s from paris climate agreement
പാരിസ് ഉടമ്പടിയില്‍ നിന്ന് യുഎസ് പിന്മാറുന്നു: പ്രസിഡന്‍റ് ട്രംപ്




വീഡിയോക്ക് കടപ്പാട്: ദി ന്യൂയോർക്ക് ടൈംസ്

തെരഞ്ഞെടുപ്പു സമയത്ത് അമേരിക്കന്‍ ജനതക്ക് നല്‍കിയ വാഗ്ദാനം പാലിച്ചാണ് ചരിത്രപരമായ ഉടമ്പടിയില്‍ നിന്ന് ട്രംപ് പിന്‍മാറാന്‍ തീരുമാനിച്ചത്. ആഗോള താപനത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്കായി ലോകം ഒന്നിച്ചുനില്‍ക്കെ, കരാറില്‍ നിന്നുള്ള യുഎസിന്‍റെ ഈ പിന്മാറ്റം ട്രംപിനെ യൂറോപ്പില്‍ ഇനിയും അപ്രിയനാക്കിയേക്കും.

195 രാജ്യങ്ങള്‍ അംഗീകരിച്ച് 2015ലാണ് പാരിസ് ഉടമ്പടി ഒപ്പിട്ടത്. സിറിയയും നിക്കരാഗ്വയും മാത്രമായിരുന്നു കരാറില്‍ നിന്ന് ഇതുവരെ കുറച്ചകലം പാലിച്ചിരുന്നത്. അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിനു കാര്‍ബണ്‍ നിര്‍ഗമനം ലഘൂകരിച്ച് വ്യാവസായിക വിപ്ലവത്തിന് മുന്‍പുള്ള കാലത്തെ അവസ്ഥാവിശേഷത്തിലേക്ക് മടക്കി കൊണ്ടുവരുമെന്നാണ് ഉടമ്പടിയില്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

Trump Will Withdraw U.S. From Paris Climate Agreement

United States would withdraw from the Paris climate accord, weakening efforts to combat global warming and embracing isolationist voices in his White House who argued that the agreement was a pernicious threat to the economy and American sovereignty.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്