ആപ്പ്ജില്ല

ഖഷോഗിയുടെ കൊലപാതകം; തു‍ർക്കി നിർണ്ണായക രേഖകൾ കൈമാറി

നിർണ്ണായക തെളിവുകൾ അമേരിക്ക അടക്കമുള്ള രാജ്യങ്ങൾക്ക് കൈമാറി

Samayam Malayalam 11 Nov 2018, 8:57 am
റിയാദ്: മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് തുർക്കി നിർണ്ണായക രേഖകൾ കൈമാറി. കൊലപാതകത്തെ കുറിച്ചുള്ള തെളിവുകളാണ് കൈമാറിയിട്ടുള്ളത്. കൊലപാതകം വിവരിക്കുന്ന ഓഡിയോ ടേപ്പുകളും ഇതിൽ ഉൾപ്പെടുന്നുണ്ട്.
Samayam Malayalam turkey handover tapes on jamal khashoggi murder
ഖഷോഗിയുടെ കൊലപാതകം; തു‍ർക്കി നിർണ്ണായക രേഖകൾ കൈമാറി


സൗദി അറേബ്യ, അമേരിക്ക, ബ്രിട്ടൺ, ജർമ്മനി, ഫ്രാൻസ് എന്നീ രാജ്യങ്ങൾക്കാണ തുർക്കി തെളിവുകൾ കൈമാറിയത്. സൗദിക്ക് കൊലപാതകത്തെ കുറിച്ച് വ്യക്തമായി അറിയാമെന്ന് തുർക്കി പ്രസിഡന്റ് ത്വയിപ് എർഡോഗൻ പറഞ്ഞു.

ഖഷോഗിയുടെ മൃതദേഹം ആസിഡിൽ അലിയിച്ച് ഓവുചാലിൽ ഒഴുക്കിയെന്നാണ് തുർക്കിയുടെ ആരോപണം. ഇത് സംബന്ധിച്ച തെളിവുകളാണ് കൈവശമുള്ളതെന്നും വ്യക്തമാക്കി. ഒക്ടോബർ രണ്ടിനാണ് ഖഷോഗി കൊല്ലപ്പെടുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്