ആപ്പ്ജില്ല

അഫ്രിന്‍ നഗരം തുര്‍ക്കി സൈന്യം പിടിച്ചു

സിറിയയിലെ കുര്‍ദ് കേന്ദ്രമായ അഫ്രിന്‍ നഗരം തുര്‍ക്കി സേനയും സിറിന്‍ വിമതസേനയായ ഫ്രീ സിറിയ ആര്‍മിയും ചേര്‍ന്ന് പിടിച്ചെടുത്തു

TNN 18 Mar 2018, 5:31 pm
അങ്കാറ: സിറിയയിലെ കുര്‍ദ് കേന്ദ്രമായ അഫ്രിന്‍ നഗരം തുര്‍ക്കി സേനയും സിറിന്‍ വിമതസേനയായ ഫ്രീ സിറിയ ആര്‍മിയും ചേര്‍ന്ന് പിടിച്ചെടുത്തു. തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അഫ്രിന്‍ നഗരകേന്ദ്രത്തില്‍ തുര്‍ക്കി പതാക ഉയര്‍ത്തിയതിന്റെ ദൃശ്യങ്ങള്‍ തുര്‍ക്കി സൈന്യം പുറത്തുവിട്ടു.
Samayam Malayalam turkish force capture afrin city
അഫ്രിന്‍ നഗരം തുര്‍ക്കി സൈന്യം പിടിച്ചു


ഞായറാഴ്ച രാവിലെ പ്രാദേശിക സമയം എട്ടരയോടെയാണ് നഗരത്തിന്റെ നിയന്ത്രണം കുര്‍ദ് വിമതരില്‍ നിന്ന് പിടിച്ചെടുത്തത്. അഫ്രിന് ശേഷം അമേരിക്കന്‍ സൈനിക താവളമുള്ള മന്‍ബിജ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ ആക്രമിക്കുമെന്നും തുര്‍ക്കി പ്രഖ്യാപിച്ചിട്ടുണ്ട്. അഫ്രിന്‍ നഗരം തുര്‍ക്കി സൈന്യം വളഞ്ഞതോടെ ആയിരക്കണക്കിനാളുകള്‍ വടക്കന്‍ പ്രദേശങ്ങളായ നുബുല്‍, സറാ എന്നിവിടങ്ങളിലേക്ക് പലായനം ചെയ്തിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്