നയ്റോബി: കെനിയയുടെ പ്രസിഡന്റായി ഉഹ്റു കെനിയാത്ത അധികാരമേറ്റെടുത്തു. രാജ്യ തലസ്ഥാനമായ നെയ്റോബിയില്‍ നടന്ന ചടങ്ങിലാണ് കെനിയാത്ത അധികാരമേറ്റെടുത്തത്. 55-കാരനായ കെനിയാത്ത ഒക്ടോബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 98 ശതമാനം വോട്ടും സ്വന്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പില്‍ 38 ശതമാനം ആളുകള്‍ മാത്രമാണ് വോട്ടു ചെയ്തത്. 19.6 ദശലക്ഷം വോട്ടര്‍മാരില്‍ 7.6 ദശലക്ഷം പേര് മാത്രം സമ്മതിദാന അവകാശം വിനയോഗിച്ചു.
കെനിയന്‍ പ്രസിഡന്റായി ഉഹ്റു കെനിയാത്ത
രാജ്യ തലസ്ഥാനമായ നെയ്റോബിയില്‍ നടന്ന ചടങ്ങിലാണ് കെനിയാത്ത അധികാരമേറ്റെടുത്തത്
TNN 28 Nov 2017, 11:05 pm