ആപ്പ്ജില്ല

ബ്രിട്ടന്‍ തിരഞ്ഞെടുപ്പ്: കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് വന്‍ മുന്നേറ്റം; കോര്‍ബിന്‍ രാജിവെച്ചു

ലേബര്‍ പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളിലടക്കം പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വന്‍ മുന്നേറ്റമാണ് കാഴ്‍ചവെക്കുന്നത്.

Samayam Malayalam 13 Dec 2019, 10:21 am

Samayam Malayalam uk general election 2019 results conservative party leads leader of opposition jeremy corbyn resigns
ബ്രിട്ടന്‍ തിരഞ്ഞെടുപ്പ്: കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് വന്‍ മുന്നേറ്റം; കോര്‍ബിന്‍ രാജിവെച്ചു

ലണ്ടന്‍: ബ്രിട്ടീഷ് പൊതു തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ആദ്യ ഫലസൂചനകള്‍ വരുമ്പോള്‍ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് വന്‍ മുന്നേറ്റമാണ്. ലേബര്‍ പാര്‍ട്ടിക്ക് സ്വാധീനമുണ്ടായിരുന്ന മേഖലകളിലടക്കം കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ലീഡ് നേടി. തിരിച്ചടി അംഗീകരിച്ച് ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെച്ചു.

പാര്‍ലമെന്‍റില്‍ പരമാവധി സീറ്റ് നേടി ബ്രെക്സിറ്റിന് വഴിയൊരുക്കുകയാണ് ബോറിസ് ജോണ്‍സന്‍റെയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെയും ലക്ഷ്യം. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്‍ പുറത്തുപോകുന്നത് സംബന്ധിച്ച രാഷ്ട്രീയ പ്രതിസന്ധിയെ തുടര്‍ന്നാണ് ബ്രിട്ടനില്‍ ഇടക്കാല തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ബ്രെക്സിറ്റിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരുമായി എംപിമാര്‍ രണ്ട് വിഭാഗമായി ഭിന്നിച്ചിരുന്നു.

Also Read ബ്രിട്ടീഷ് ജനത പോളിങ് ബൂത്തില്‍; ബ്രെക്സിറ്റിന് വോട്ട് വീഴുമോ?

ബോറിസ് ജോണ്‍സണ്‍ വീണ്ടും അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. 650 അംഗ പാര്‍ലമെന്‍റിലെ 368 സീറ്റുകള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേടുമെന്നാണ് ബിബിസി, ഐടിവി, സ്കൈ ന്യൂസ് എന്നിവയുടെ പ്രവചനം.

അധികാരത്തിലെത്തിയാല്‍ ബ്രെക്സിറ്റ് ഉടന്‍ നടപ്പാക്കുമെന്നാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബോറിസ് ജോണ്‍സണ്‍ വാഗ്‍ദാനം ചെയ്‍തത്. എന്നാല്‍ ജെറമി കോര്‍ബിന്‍റെ നേതൃത്വത്തിലുള്ള ലേബര്‍ പാര്‍ട്ടി വേണ്ടിവന്നാല്‍ വീണ്ടും ജനഹിത പരിശോധന നടത്തുമെന്നാണ് പറയുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്