ആപ്പ്ജില്ല

യുക്രൈൻ വിമാനാപകടം: 176 യാത്രികരും മരിച്ചെന്ന് റിപ്പോർട്ടുകൾ

തെഹ്റാന്‍ വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്നതിന് പിന്നാലെയാണ് ബോയിംഗ് 737 വിമാനം തകര്‍ന്നു വീണത് എന്നാണ് റിപ്പോട്ടുകൾ. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.

Samayam Malayalam 8 Jan 2020, 4:35 pm
ടെഹ്റാൻ: 176 യാത്രികരുമായി തകർന്ന് വീണ യുക്രേനിയൻ വിമാനത്തിലെ മുഉവൻ യാത്രികരും കൊല്ലപ്പെട്ടെന്ന് റിപ്പോർട്ടുകൾ. വിമാനത്തിലുണ്ടായിരുന്ന 176 യാത്രികരും ജീവനക്കാരും കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നേരത്തെ 180 യാത്രികരാണ് വിമാനത്തിലുണ്ടായിരുന്നെന്നായിരുന്നു റിപ്പോർട്ടുകൾ.
Samayam Malayalam ukrain plaine


ഇറാന്‍റെ തലസ്ഥാനമായ ടെഹ്റാന് സമീപത്താണ് അപകടമുണ്ടായത്. ബോയിങ് 737 വിമാനമാണ് അപകടത്തിൽപ്പെട്ടത്. സാങ്കേതിക തകരാറാണ് അപകടത്തിനു കാരണമെന്നാണ് റിപ്പോർട്ടുകൾ. ടെഹ്റാൻ ഇമാം ഖൊമൈനി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്താണ് അപകടം. ടേക്ക് ഓഫ് ചെയ്ത നിമിഷങ്ങൾക്കകം യുക്രൈൻ വിമാനം തകർന്ന് വീഴുകയായിരുന്നെന്നാണ് പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.


Also Read: ഇറാഖിലെ യുഎസ് എയർബേസുകളിൽ ഇറാൻ ആക്രമണം, തിരിച്ചടിയ്ക്കുമെന്ന് യുഎസ്, യുദ്ധത്തിലേക്ക്

വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരേയും ജീവനക്കാരേയും കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. വിമാനത്തിൽ ഏതൊക്കെ രാജ്യത്ത് നിന്നുള്ളവരുണ്ടായിരുന്നെന്ന വിവരവും പുറത്തുവന്നിട്ടില്ല. അമേരിക്ക- ഇറാൻ സംഘർഷം കടുത്തിരിക്കെയാണ് ഇറാനിൽ വിമാനം തകർന്ന് വീണെന്ന വാർത്ത പുറത്തുവരുന്നതെന്നതും ശ്രദ്ധേയമാണ്.



കഴിഞ്ഞദിവസം ഇറാഖിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമാക്കി ഇറാൻ റോക്കറ്റാക്രമണം നടത്തിയിരുന്നു. ഇറാഖിലുള്ള അല്‍-ആസാദ്, ഇര്‍ബില്‍ എന്നീ സൈനിക താവളങ്ങള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. വ്യോമാക്രമണ വാർത്തകൾക്ക് പിന്നാലെയാണ് ഉക്രൈൻ വിമാനം തകർന്ന് വീണെന്ന വാർത്ത പുറത്തുവന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്