ആപ്പ്ജില്ല

ട്രംപിനെ ഇംപീച്ച് ചെയ്യണം; പ്രചരണവുമായി അമേരിക്കന്‍ കോടീശ്വരന്‍

ട്രംപിനെ ഇംപീച്ച് ചെയ്യേണ്ട കാരണങ്ങള്‍ നിരത്തുന്ന ഒരുമിനിട്ട് ദൈര്‍ഘ്യമുള്ള പരസ്യമാണ് ടോം സ്‌റ്റെയര്‍ പ്രചരിപ്പിക്കുന്നത്.

TNN 22 Oct 2017, 10:58 am
ന്യൂയോര്‍ക്ക്: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന പ്രചരണവുമായി അമേരിക്കന്‍ കോടീശ്വരന്‍ രംഗത്ത്. ടോം സ്‌റ്റെയര്‍ എന്നയാളാണ് ട്രംപിനെതിരെ പ്രചരണത്തിന് തുടക്കമിട്ടത്. ട്രംപിനെ ഇംപീച്ച് ചെയ്യേണ്ട കാരണങ്ങള്‍ നിരത്തുന്ന ഒരുമിനിട്ട് ദൈര്‍ഘ്യമുള്ള പരസ്യമാണ് ടോം സ്‌റ്റെയര്‍ പ്രചരിപ്പിക്കുന്നത്.
Samayam Malayalam us billionaire launches campaign to impeach donald trump
ട്രംപിനെ ഇംപീച്ച് ചെയ്യണം; പ്രചരണവുമായി അമേരിക്കന്‍ കോടീശ്വരന്‍


ഓണ്‍ലൈന്‍, ടിവി തുടങ്ങിയ മാധ്യമങ്ങളില്‍ കൂടിയാണ് ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് പ്രചരണം. അമേരിക്കയെ ആണവ യുദ്ധത്തിന്റെ വക്കിലെത്തിച്ചു, എഫ്ബിഐയുടെ പ്രവര്‍ത്തനങ്ങളെ തടയുന്നു, വിദേശ സര്‍ക്കാരുകളില്‍ നിന്ന് പണം വാങ്ങുന്നു, സത്യം പറയുന്ന മാധ്യമങ്ങളെ അടച്ചു പൂട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു തുടങ്ങിയ കാര്യങ്ങളാണ് ട്രംപിനെതിരെ ടോം സ്‌റ്റെയര്‍ ആരോപിക്കുന്നത്.

ഡെമോക്രാറ്റിക് അംഗമായ ടോം സ്റ്റെയര്‍ കാലിഫോര്‍ണിയ സ്വദേശിയാണ്. ട്രംപിനെതിരായ നീക്കത്തിന് ഒരു കോടി സംഭാവന നല്‍കുമെന്നും ട്രംപിനു മാനസിക വിഭ്രാന്തിയുളളതായും ഇദ്ദേഹം പറയുന്നു .


US Billionaire Launches Campaign To Impeach Donald Trump

US billionaire Tom Steyer kicked off an online and TV advertising campaign against President Donald Trump on Friday, asking people to write letters to Congress members for the president's impeachment.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്